സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ ആരാധകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍, ട്വിറ്ററില്‍ താരരാജാവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് വീരേന്ദര്‍ സേവാഗും. നിങ്ങളോടൊപ്പം എന്ന ഷോയില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിലെത്തിയ മോഹന്‍ലാല്‍ തന്റെ ജന്മ ദിനം ലാല്‍ ആരാധകരുടെ സംഘടനയായ ബഹ്‌റൈന്‍ ലാല്‍ കെയേര്‍സിനോടൊപ്പം ആവേശകരമായി ആഘോഷിച്ചു. ലാല്‍ കെയെര്‍സ് ഒരുക്കിയ ആഘോഷ പൂര്‍വ്വം നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ കേക്ക് കട്ട് ചെയ്തതിനു ശേഷം തന്റെ ഈ വര്‍ഷത്തെ ജന്മദിനത്തിലെ ആദ്യത്തെ ആഘോഷപരിപാടി ആണ് ഇതെന്നും പറഞ്ഞു .
അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സിനും, അംഗങ്ങള്‍ക്കും മോഹന്‍ലാല്‍ തന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ എല്ലാവരുടെയും പിറന്നാള്‍ ആശംസകള്‍ ഉള്‍പ്പെടുത്തിയ പിറന്നാള്‍ ആശംസാ കാര്‍ഡ് മോഹന്‍ലാലിന് കൈമാറി. മോഹന്‍ലാലിനെ കൂടാതെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, മെഗാ ഷോ ചീഫ് കോഡിനേറ്റര്‍ മുരളീധരന്‍ പള്ളിയത്ത് എന്നിവരും സന്നിഹിതരായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സിന്റെ നേതൃത്വത്തില്‍ മോഹന്‍ലാലിന്റെ ജന്മദിനാഘോഷത്തിന് തുടര്‍ച്ചയായി 26 മെയ് 2017 ല്‍ സല്‍മാനിയ ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. മലയാള സിനിമയിലെ പ്രമുഖരെല്ലാം തന്നെ ലാലേട്ടന് സമൂഹ മാധ്യമങ്ങളില്‍ പിറന്നാള്‍ ആശംസ നേര്‍ന്നു.
മോഹന്‍ലാലിന് ജന്മദിനാശംസകളുമായി ക്രിക്കറ്റ് സൂപ്പര്‍ താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ ചെയ്ത് പോസ്റ്റും തരംഗമായി. ‘മലയാള സിനിമയിലെ രാജാവിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വിറ്റ്. ഏറ്റവും പുതിയ ചിത്രമായ വില്ലനിലെ ചിത്രത്തോടൊപ്പമാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. അപ്രതീക്ഷിതമായി തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സെവാഗിനൊട് തിരിച്ച് നന്ദി പറയുവാന്‍ മോഹന്‍ ലാലും മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല