സ്വന്തം ലേഖകന്‍: ‘ഒടിയനാ’വാന്‍ 18 കിലോ കുറച്ച് മീശയെടുത്ത് ചുള്ളനായി മലയാളത്തിന്റെ ലാലേട്ടന്‍, ആരാധകരെ ഞെട്ടിച്ച പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആരാധകരെ തെല്ലെന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. തടി കുറച്ചുള്ള ലാലിന്റെ പുതിയ രൂപം നെറ്റില്‍ ഇതിനകം തരംഗമായി മാറിയിട്ടുണ്ട്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഒടിയന്‍ എന്ന പുതിയ സിനിമയില്‍ രണ്ടു കാലഘട്ടങ്ങളിലുടെയുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാന്‍ അവതരിപ്പിക്കുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് ലാലിന്റെ തടി കുറയ്ക്കാനുള്ള ചികിത്സയ്ക്ക് നേതൃത്വം കൊടുത്തത്. 51 ദിവസം നീണ്ട പരിശീലനത്തിന് ശേഷം ലാലിന്റെ ശരീരഭാരം 18 കിലോ കുറച്ച ശേഷമാണ് ഫ്രാന്‍സില്‍ നിന്നെത്തിയ സംഘം തിരിച്ചുപോയത്. മണ്ണു കൊണ്ടു ദേഹമാസകലം പൊതിഞ്ഞു മണിക്കൂറുകളോളം വെയിലത്തും തണുപ്പിലും കിടത്തിയും വെള്ളം പോലും അളന്നു തൂക്കി കുടിച്ചുമെല്ലാമാണ് ഇതിലേക്ക് നടന്നെത്തിയതെന്ന് താരം വെളിപ്പെടുത്തുന്നു.
മൂന്ന് ദിവസം കൊണ്ട് ഒരു കിലോ വീതം നഷ്ടപ്പെടുത്തണം. ആദ്യ ദിവസം വളരെ പതിയെ കുറഞ്ഞ ശരീരഭാരം പിന്നീട് പെട്ടെന്നു കുറയുകയായിരുന്നു. 51 ദിവസത്തിന് ശേഷം രാവിലെയും വൈകിട്ടുമായി ഒരു മണിക്കൂര്‍ വീതം ലാല്‍ എക്‌സര്‍സൈസ് ചെയ്യുന്നുണ്ട്. ഒരു പാടു പീഡനങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്യന്‍ എന്ന ഒടിയന്‍. ഈ വ്യത്യാസം ശരീരത്ത് കാണിക്കാനായില്ലെങ്കില്‍ ആ സിനിമ പൂര്‍ണ്ണമാകില്ലെന്ന് മോഹന്‍ലാന്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല