ആദായവകുപ്പിന്റെ റെയ്ഡിനിടെ നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസ് 25 ലേക്ക് മാറ്റി. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച കേസ് വാദം കേള്‍ക്കാന്‍ പരിഗണിച്ചെങ്കിലും വാദിഭാഗം വക്കീല്‍ ഹാജരായില്ല. തുടര്‍ന്നാണ് കേസ് മാറ്റിയത്.
മോഹന്‍ലാല്‍ ഒന്നാംഎതിര്‍ കക്ഷിയും തൃപ്പൂണിത്തുറ സ്വദേശി എന്‍. കൃഷ്ണകുമാര്‍, തൃശൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍ എന്നിവരെ രണ്ടും മൂന്നും എതിര്‍ കക്ഷികളുമാക്കിയാണ് വനംവകുപ്പ് കേസെടുത്തത്. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് കേസ്.
മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമവിരുദ്ധമാണെന്നും 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും മലയാറ്റൂര്‍ ഡിഎഫ്ഒ പെരുമ്പാവൂര്‍ ഒന്നാം കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇത് വീട്ടില്‍ വെച്ചത് ഗുരുതര നിയമലംഘനമാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ലാലിന് കഴിഞ്ഞിട്ടില്ല. പകരം മറ്റുളളവരുടെ പേരിലുളള ലൈസന്‍സാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല