സ്വന്തം ലേഖകന്‍: കൊടും ഭീകരന്‍ മൊഖ്തര്‍ ബെല്‍മൊഖ്തര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലിബിയ. പിടികിട്ടാ ഭീകരന്‍ എന്നു ഫ്രഞ്ച് പട്ടാളം വിശേഷിപ്പിച്ച തീവ്രവാദി നേതാവാണ് മൊഖ്തര്‍ ബെല്‍മൊഖ്തര്‍. ശനിയാഴ്ച രാത്രി ബെന്‍ഗാസിക്കു സമീപം അജ്ദാബിയ നഗരത്തില്‍ മൊഖ്തറുടെ നേതൃത്വത്തില്‍ അന്‍സര്‍ അല്‍ ഷരിയ ഭീകര സഘടനയുടെ രഹസ്യയോഗം നടക്കുമ്പോഴായിരുന്നു അമേരിക്കന്‍ ആക്രമണമെന്ന് അറിയിപ്പില്‍ പറയുന്നു.
ആക്രമണത്തില്‍ മൊഖ്തര്‍ ഉള്‍പ്പെടെ ഏഴു ഭീകരര്‍ കൊല്ലപ്പെട്ടതായി ലിബിയന്‍ അധികൃതര്‍ പറഞ്ഞു. അല്‍ജീറിയയില്‍ 40 പേരുടെ മരണത്തിനിടയാക്കിയ എണ്ണപ്പാടം ആക്രമണം ഉള്‍പ്പെടെ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയയാളാണു മൊഖ്തര്‍. വ്യോമാക്രമണം നടന്നതായി യുഎസും സമ്മതിച്ചെങ്കിലും മൊഖ്തര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.
വളരെ തന്ത്രശാലിയായ ഭീകരനായാണു മൊഖ്തര്‍ അറിയപ്പെടുന്നത്. അല്‍ ഖായിദയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ഭീകരാക്രമണങ്ങള്‍ ആരംഭിച്ചത്. പിന്നീട് അന്‍സര്‍ അല്‍ ഷരിയ ഭീകരസംഘടനയ്ക്കു നേതൃത്വം നല്‍കിയെങ്കിലും അല്‍ ഖായിദ നേതൃത്വവുമായി നല്ല ബന്ധം തുടര്‍ന്നു.
കള്ളക്കടത്ത്, ആളുകളെ തട്ടിക്കൊണ്ടുപോകുക, ആയുധക്കടത്ത് എന്നിങ്ങനെ ഒട്ടേറെ മാര്‍ഗങ്ങളിലൂടെ പണം ഉണ്ടാക്കി ഭീകരപ്രവര്‍ത്തനം നടത്തിവന്ന ഇയാളെ യുഎസ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ നേരത്തേതന്നെ നോട്ടമിട്ടിരുന്നെങ്കിലും അവസാന നിമിഷം രക്ഷപ്പെടുക എന്നത് മൊഖ്തറുടെ സവിശേഷയായിരുന്നു. അതുകൊണ്ടാണ് പിടികിട്ടാ ഭീകരന്‍ ഓമനപ്പേര് മൊഖ്തറിന് ലഭിക്കാന്‍ കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല