സ്വന്തം ലേഖകന്‍: പിറന്നയുടനെ വേര്‍പിരിഞ്ഞ 99 കാരി അമ്മയെ 83 വര്‍ഷങ്ങള്‍ക്കു ശേഷം കാണാന്‍ 83 കാരിയായ മകള്‍ എത്തിയപ്പോള്‍. അമേരിക്കക്കാരായ 99 കാരി എയ്‌ലീന്‍ വാഗ്‌നറും 83 കാരി മകള്‍ ഡോറിയന്‍ ഹമ്മറുമാണ് ഹോളിവുഡ് സിനിമകളെ തോല്‍പ്പിക്കുന്ന ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങള്‍. കൗമാര പ്രായത്തില്‍ ബലാത്സംഗത്തിനിരയായി പെണ്‍കുഞ്ഞിന് ജന്മം കൊടുക്കേണ്ടി വന്ന എയ്‌ലീനെ വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍ ഡോറിയന്‍ അന്വേഷിച്ചു കണ്ടുപിടിക്കുകയായിരുന്നു.
അപ്രതീക്ഷിതമാണ് അമ്മയെ തേടി മകളുടെ ഫോണ്‍കോള്‍ എത്തുന്നത്. അമ്മക്ക് പക്ഷെ ആദ്യം മനസിലായില്ല, ആദ്യമായാണ് തന്റെ ആദ്യത്തെ മകളുടെ സ്വരം അവര്‍ കേള്‍ക്കുന്നത്. അമ്മക്ക് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതില്‍ മകള്‍ക്കും പരിഭവം ഉണ്ടായില്ല. പതിനാറാം വയസ്സിലാണ് എയ്‌ലീന്‍ തന്റെ മകള്‍ ഡോറിയന്‍ ഹമ്മന് ജന്മം നല്‍കുന്നത്.
കുട്ടുകാരിക്കൊപ്പം ലൈബ്രറിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ അപരിചിതനായ യുവാവ് എയ്‌ലീനെ ബലാത്സംഗം ചെയ്തു. അപമാനം ഭയന്ന് താന്‍ പിച്ചിച്ചീന്തപ്പെട്ട കാര്യം അവള്‍ സ്വന്തം മാതാപിതാക്കളില്‍ നിന്നു പോലും മറച്ചുവെച്ചു. എന്നാല്‍ ഒരമ്മയാകാന്‍ പോകുന്നു എന്ന സത്യം മറച്ചുവെക്കാന്‍ കഴിയുമായിരുന്നില്ല.
1933 ല്‍ എയ്‌ലീന്‍ മകള്‍ക്ക് ജന്മം നല്‍കി. എയ്‌ലീന്റെ മാതാപിതാക്കാള്‍ കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിച്ചു. പിന്നീട് നേഴ്‌സിങ് പഠനവുമായി മുമ്പോട്ടു പോയ എയ്‌ലീന്‍ പഠന കാലത്ത് പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കുകയും രണ്ടു മക്കളുടെ അമ്മയാകുകയും ചെയ്തു.
83 വര്‍ഷത്തിനു ശേഷം ഡോറിയന്‍ എത്തിയത് അമ്മയെ ഒന്ന് നേരില്‍ കാണുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ഒടുവില്‍ കഴിഞ്ഞ മാതൃദിനത്തില്‍ ഡോറിയന്‍ അമ്മയുടെ അരികിലെത്തി. കണ്ണീരില്‍ തുടങ്ങിയ സമാഗമം ഇനി അമ്മയുടെ 100 മത്തെ പിറന്നാളിന് കാണാമെന്ന് പറഞ്ഞ് ഡോറിയന്‍ മടങ്ങുന്നതു വരെ നീണ്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല