സ്വന്തം ലേഖകന്‍: അമ്മയും മകനുമെന്ന് ഭാവിച്ച് സ്‌നാപ്ഡീലിനെ പറ്റിച്ച മുംബൈയിലെ തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത് 17 ഐഫോണുകള്‍. മുംബൈയിലെ ഡോംബിവിലി സ്വദേശിനിയായ അനിതാ ഷിരീഷ് കുല്‍ക്കര്‍ണി (49), നൗപുര സ്വദേശി മോബിന്‍ യൂസഫ് മഹാഫുലെ (24) എന്നിവരാണ് അമ്മയും മകനും ചമഞ്ഞ് തട്ടിപ്പ് നടത്തിയത്.
കാഷ് ഓണ്‍ ഡെലിവറി ഓപ്ഷനില്‍ പ്രമുഖ ഇ കൊമ്മേര്‍സ് സൈറ്റായ സ്‌നാപ്ഡീലില്‍ നിന്നും ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നതാണ് ഇവരുടെ തട്ടിപ്പിന്റെ രീതി. തുടര്‍ന്ന് ഫോണുമായി കൊറിയര്‍ ജീവനക്കാരന്‍ എത്തുമ്പോള്‍ അനിത ഇയാളുമായി സംഭാഷണത്തിലേര്‍പ്പെടും. ഈ സമയം കൊറിയര്‍ പാക്കുമായി അകത്തേക്ക് പോകുന്ന മോബിന്‍ ഒറിജിനല്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം ഡമ്മി ഫോണുകള്‍ തിരികെ വയ്ക്കും.
തുടര്‍ന്ന് ഡെലിവര്‍ ചെയ്ത ഫോണിന് കംപ്ലെയ്ന്റ ഉണ്ടെന്ന് പറഞ്ഞ് ഡമ്മി ഫോണ്‍ തിരികെ വച്ച പാക്ക് സ്‌നാപ്ഡീലിന് തിരിച്ചയച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. സ്‌നാപ്ഡീലില്‍ നിന്ന് മാത്രം ഇവര്‍ എട്ട് ലക്ഷം രൂപയുടെ ഐഫോനുകള്‍ അടിച്ചുമാറ്റി.
സംഭവത്തില്‍ സംശയം തോന്നിയ സ്‌നാപ്ഡീല്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ കുടുങ്ങിയത്. സ്പനാപ്ഡീലിന് പുറമെ മറ്റ് ഇകൊമേഴ്‌സ് കമ്പനികളിലും ഇവര്‍ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല