1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2016

സ്വന്തം ലേഖകന്‍: ഒക്ടോബറില്‍ ദുബായില്‍ പെയ്ത പണമഴയുടെ പിന്നില്‍ ബാങ്കുകൊള്ളക്കാരന്‍. 2015 ഒക്‌ടോബര്‍ മാസത്തില്‍ ബാനിയാസ് പ്രദേശത്താണ് ആകാശത്തു നിന്ന് പണം മഴ പോലെ പെയ്തത്. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു.

സംഭവത്തിനു പുറകിലുള്ള രഹസ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രദേശത്തെ ഒരു കടയില്‍ നിന്നും അന്നത്തെ വരുമാനം ഉടമയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ പോയ സെയില്‍സ്മാനെ ചിലര്‍ കൊള്ളയടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഒരു ലക്ഷം ദിര്‍ഹമാണ് ജീവനക്കാരനില്‍ നിന്ന് സംഘം കൊള്ളയടിച്ചത്. സെയില്‍സ്മാന്‍ ബഹളം വച്ചതോടെ മറ്റ് യാത്രക്കാര്‍ സഹായത്തിനെത്തി. എല്ലാവരും കൂടി കള്ളന്മാരെ ഓടിച്ചിട്ട് പിടിച്ചു. നാട്ടുകാര്‍ ഓടിക്കുന്നതിനിടെ കൈയില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം ദിര്‍ഹം കള്ളമാര്‍ വലിച്ചെറിഞ്ഞു. ഈ പണമാണ് അന്ന് പണമഴയായി പെയ്തതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.