സ്വന്തം ലേഖകന്‍: ലോക പ്രശസ്ത സുഗന്ധ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡ ഗോവയില്‍ കൊല്ലപ്പെട്ടു, മൃതദേഹം കൈകാലുകള്‍ കെട്ടി നഗ്‌നമായ നിലയില്‍. കയ്യും കാലും കെട്ടിയ നിലയില്‍ നഗ്‌നമായാണ് 39 വയസുള്ള മൃതദേഹം കണ്ടെത്തിയത്. മോണിക്കയെ മാനഭഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഗോവയിലെ സങ്കോള്‍ഡയില്‍ വാടക വീട്ടിലാണ് മോണിക താമസിച്ചിരുന്നത്.
വ്യാഴാഴ്ച രാത്രിയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വീട്ടില്‍ കവര്‍ച്ച നടന്നതായും സംശയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍ പറഞ്ഞു. അതേസമയം വീട്ടിലേക്ക് ആരും പ്രവേശിക്കുന്നത് കണ്ടില്ലെന്നാണ് കാവല്‍ക്കാരന്റെ മൊഴി.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മാനഭംഗം നടന്നതിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പറഞ്ഞ പോലീസ് അന്വേഷണം ശക്തമാക്കിയതായും വ്യക്തമാക്കി. സാങ്കോള്‍ഡ ഗ്രാമത്തിലെ മൂന്നു മുറി ഫ്‌ലാറ്റില്‍ മോണിക്ക തനിച്ചാണ് താമസിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല