സിജു സ്റ്റീഫന്‍
കോട്ടയം ജില്ലയിലെ മോനിപ്പള്ളി ഗ്രാമത്തിലെ യുകെയില്‍ താമസിക്കുന്ന ആളുകളുടെ ഒമ്പതാമത് സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മെയ് ഒമ്പതിന് ബ്രിസ്റ്റോളിലെ ബര്‍ട്ടല്‍ ക്യാംപില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് സംഗമം പരിപാടികള്‍.
എസ്ബിടി മോനിപ്പള്ളി എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള വാശിയേറിയ മൂന്നു റൗണ്ട് മത്സരത്തിനൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള പ്രത്യേകം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ജോസഫ് ബേസില്‍, റീന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് 07941704807
ബേസില്‍ 07727054519
റീന 07915654753
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല