റോബിൻ എബ്രഹാം: കോട്ടയം ജില്ലയിൽ ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി എന്ന ഗ്രാമത്തിൽ നിന്നും യുകെയിലേക്ക് കുടിയേറിയ പ്രവാസികളുടെ 14)മത് സംഗമം ഈ വർഷം കേംബ്രിഡ്ജിൽ വച്ച് മേയ് 2ന് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാ വർഷവും യുകെയിലെ വിവിധ നഗരങ്ങളിൽ നടത്തപ്പെടുന്ന സംഗമം ഈ വർഷം ലോകോത്തര സർവ്വകലാശാല സ്ഥിതി ചെയ്യുന്ന കേംബ്രിഡ്ജ് നഗരിയിലാണ് നടത്തപ്പെടുന്നത്.
ഷിനു നായർ – ലേഖ കുടുംബം ആതിഥ്യമരുളുന്ന ഈ സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ മോനിപ്പള്ളിക്കാരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മോനിപ്പള്ളിക്കാരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.
വിവിധ ചാരിറ്റിപ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ച യുകെയിലെ മോനിപ്പള്ളി പ്രവാസികൾക്ക്, മോനിപ്പള്ളി നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ എം പങ്കജാക്ഷിക്ക് പദ്മശ്രീ പുരസ്‌കാരം ലഭിച്ചതും, മോനിപ്പള്ളി ടൗണിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളും, പുരോഗതിയും നാടിനെപ്പറ്റി ഓർക്കുമ്പോൾ അഭിമാനവും സന്തോഷവും നൽകുന്നു.
ഈ വർഷത്തെ സംഗമം മനോഹരമാക്കുവാനും കൂടുതൽ വിവരങ്ങൾക്കും സംഗമം പ്രസിഡണ്ട് റോബിൻ എബ്രഹാം (07886393690), സെക്രട്ടറി ജോയൽ പതീയിൽ(07723826778), ട്രഷറർ സ്റ്റാർഡിൻ സ്റ്റീഫൻ (07723034 946) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല