സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ കുരങ്ങന്‍ തട്ടിക്കൊണ്ടുപോയ കുഞ്ഞ് ജലസംഭരണിയില്‍ വീണ് മരിച്ചു. വീട്ടില്‍നിന്ന് അമ്മയുടെ കണ്ണുവെട്ടിച്ച് കുരങ്ങന്‍ കുഞ്ഞിനെ തട്ടിയെടുത്തോടുകയായിരുന്നു. എന്നാല്‍ വെപ്രാളത്തില്‍ കുരഞ്ഞന്റെ കൈയ്യില്‍ നിന്ന് വഴുതിയ പിഞ്ചുകുഞ്ഞ് ജലസംഭരണിയില്‍ വീഴുകയായിരുന്നു.
ദൗസ ജില്ലയിലെ റശീദപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉറങ്ങി കിടക്കുകയായിരുന്ന രണ്ടുമാസം പ്രായമായ യോഗേശ്വരി എന്ന പെണ്‍കുഞ്ഞിനെയാണ് കുരങ്ങന്‍ തട്ടിയെടുത്തത്. കുഞ്ഞിനെ രക്ഷിക്കാനായി അമ്മയും ബന്ധുക്കളും കുരങ്ങനു പിന്നാലെയോടി. ഇതിനിടെയാണ് കുഞ്ഞ് കുരങ്ങന്റെ കൈയില്‍നിന്ന് വഴുതി ജലസംഭരണിയില്‍ വീണത്.
ഉടനെ കുഞ്ഞിനെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റശീദപുരയും സമീപഗ്രാമങ്ങളും ഏറെക്കാലമായി കുരങ്ങുകളുടെ ശല്യം കാരണം പൊറുതിമുട്ടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല