ലണ്ടന്‍: യുകെ-ഇന്ത്യ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ എത്തുന്ന മുന്‍ മന്ത്രിമാരും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുമായ മോന്‍സ് ജോസഫിനും ടി യു കുരുവിളയ്ക്കും പ്രവാസി കേരള കോണ്‍ഗ്രസ് സ്വീകരണം നല്‍കും. 23 ന് ലണ്ടന്‍ ഹിന്ദ്രു എയര്‍പോര്‍ട്ടില്‍ എത്തി ചേരുന്ന മോന്‍സ് ജോസഫിനെയും ടി യു കുരുവിളയേയും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിക്കും.
കോട്ടയത്തിന്റെ സമഗ്ര വികസനം മുന്‍നിര്‍ത്തി ജോസ് കെ മാണി വിഭാവനം ചെയ്ത മൊബിലിറ്റി ഹബ് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ബിസിനസ് മീറ്റില്‍ ചര്‍ച്ച ചെയ്യും. കോട്ടയം ജില്ലയിലെ റോഡ്, വിദ്യാഭ്യാസം, ആതുര ശ്രുശ്രൂഷ എന്നീ വിഷയങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളും ഇവയുടെ പരിഹാരത്തിനുള്ള പദ്ധതികളും പ്രവാസി കേരള കോണ്‍ഗ്രസ് നേതൃത്വം സംഘത്തിനു സമര്‍പ്പിക്കും.
ബിസിനസ് മീറ്റില്‍ പങ്കെടുക്കാന്‍ ജോസ് കെ മാണി എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും റെയില്‍വേ വികസനവുമായി ബന്ധപ്പെട്ടുള്ള അടിയന്തിര ചര്‍ച്ച നടക്കുന്നതിനാല്‍ അദ്ദേഹം പിന്‍വാങ്ങുകയായിയിരുന്നു. പ്രവാസി കേരള കോണ്‍ഗ്രസ് യുകെ പ്രസിഡണ്ട് ഷൈമോന്‍ തോട്ടുങ്കല്‍, സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍, സി എ ജോസഫ്, സാബു ചുണ്ടക്കാട്ടില്‍, സോജി ടി മാത്യു, അഡ്വ: ജോബി പുതുക്കുളങ്ങര, ജീജോ അരയത്ത്, ജോര്‍ജ്കുട്ടി എണ്ണപ്ലാശ്ശേരില്‍, പയസ് കുന്നശ്ശേരി തുടങ്ങിയവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും. 23 ന് എത്തിച്ചേരുന്ന മോന്‍സും കുരുവിളയും 26 ന് മടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല