സ്വന്തം ലേഖകന്‍: നൂണ്ടാണ്ടിലെ വേലിയേറ്റം കാണാന്‍ ഫ്രാന്‍സിന്റെ തീര പ്രദേശമായ സെന്റ് മൈക്കേലില്‍ തടിച്ചു കൂടിയത് പതിനായിരങ്ങള്‍. ഏതാണ്ട് ഒരു നാലു നില കെട്ടിടത്തിന്റെ ഉയരം വരുന്ന തിര കാണാനാണ് ആളുകള്‍ സെന്റ് മൈക്കേല്‍ ഉള്‍പ്പടെയുള്ള ഫ്രാന്‍സിന്റെ തീരത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തമ്പടിച്ചത്. ഒടുവില്‍ തിര വന്നെങ്കിലും അത് കാഴ്ചക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസമുണ്ടായ സമ്പൂര്‍ണ സൂര്യ ഗ്രഹണത്തിന്റെ ഫലമായാണ് നൂറ്റാണ്ടിലെ ഭീമന്‍ വേലിയേറ്റമുണ്ടായത്. 47 അടിവരെ ഉയരത്തില്‍ ജലനിരപ്പ് ഉയരും എന്നായിരുന്നു പ്രവചനം. എന്നാല്‍ പ്രതീക്ഷിച്ചതിലും ഏതാനും ഇഞ്ച് കുറവായിരുന്നു തിരയുടെ ഉയരമെന്ന് വിദഗ്ദര്‍ അറിയിച്ചു.
വേലിയേറ്റ സമയത്ത് വെള്ളത്താല്‍ ചുറ്റപ്പെടുന്ന സെന്റ് മൈക്കേലിന്റെ കടല്‍ പരപ്പിലൂടെ വേലിയിറക്ക സമയത്ത് സഞ്ചാരികള്‍ക്ക് നടക്കാനും കഴിയും. അതിനാല്‍ നൂറ്റാണ്ടിന്റെ തിര കാണാനായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തെരെഞ്ഞെടുത്തതും ഈ പ്രകൃതി സുന്ദന്മായ ദ്വീപാണ്.
നൂറ്റാണ്ടിന്റെ തിരയെന്നാണ് പേരെങ്കിലും എല്ലാ പതിനെട്ട് വര്‍ഷങ്ങള്‍ കൂടുന്തോറും ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്. സൂര്യനും, ഭൂമിയും, ചന്ദ്രനും ഒരു പ്രത്യേക ദിശയില്‍ ക്രമീകരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ശക്തമായ ഗുരുത്വാകര്‍ഷണമാണ് ഇത്തരം തിരകള്‍ ഉണ്ടാകാന്‍ കാരണം.
ഭൂമിശാസ്ത്രപരമായ കിടപ്പിനാല്‍ ഈ പ്രതിഭാസം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായാണ് സെന്റ് മൈക്കേല്‍ കരുതപ്പെടുന്നത്. ചുറ്റും ഇംഗ്ലീഷ് ചാനലാല്‍ ചുറ്റപ്പെട്ട, പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ആശ്രമമാണ് സെന്റ് മൈക്കേലിന്റെ പ്രധാന ആകര്‍ഷണം.
യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ പെടുത്തിയിട്ടുള്ള ഈ സ്ഥലം ആശ്രമത്തിനു ചുറ്റുമുള്ള പാറക്കെട്ടുകളില്‍ അടിച്ചു ചി്തറുന്ന ലോകത്തിലെ ഏറ്റവും ശക്തമേറിയ തിരകള്‍ക്ക് പേരു കേട്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല