അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡി ഇറ്റലിയുടെ ക്രെഡിറ്റ് റേറ്റിങ് എഎ2വില്‍ നിന്ന് എ2വിലേക്ക് താഴ്ത്തി. യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങള്‍ നേരിടുന്ന കടക്കെണി തന്നെയാണ് ഇത്തരമൊരു നീക്കത്തിനു പിന്നില്‍.
യൂറോപ്യന്‍ യൂനിയനിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയുടെ റേറ്റിങ് സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവറും മാറ്റം വരുത്തിയിരുന്നു. എപ്ലസ് എ1 എന്ന റേറ്റിങില്‍ നിന്നും എഎ1 റേറ്റിങിലേക്കായിരുന്നു താഴ്ത്തിയത്.
പൊതുകടം കുമിഞ്ഞുകൂടിയതുകൊണ്ട് റേറ്റിങ് ഏജന്‍സികള്‍ ഗ്രേഡ് കുറയ്ക്കുമെന്ന ആശങ്കകള്‍ നേരത്തെ തന്നെ സജീവമായിരുന്നു. പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാറിന്റെ നീക്കങ്ങള്‍ ഫലപ്രദമല്ലെന്നായിരുന്നു സ്റ്റാന്‍ഡാര്‍ഡ് ആന്റ് പുവര്‍ വിലയിരുത്തല്‍.
മൂഡി കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബാങ്കായ സ്റ്റേറ്റ് ബാങ് ഓഫ് ഇന്ത്യയുടെ റേറ്റിങിലും കുറവു വരുത്തി. ബാങ്ക് ഫിനാന്‍ഷ്യല്‍ സ്‌ട്രെങ്ത് റേറ്റിങ് സി മൈനസില്‍ നിന്നും ഡി പ്ലസിലേക്കാണ് മാറിയത്.
അതേ സമയം രാജ്യത്തെ സ്വകാര്യബാങ്കുകളായ ഐസിഐസിഐയും എച്ച്ഡിഎഫ്‌സിയും ആക്‌സിസ് ബാങ്കും സി ഗ്രേഡിലാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല