സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന് ഊഷ്മള വരവേല്‍പ്പൊരുക്കി ഡല്‍ഹി. രാഷ്ട്രപതി ഭവനില്‍ മൂണ്‍ ജെ ഇന്നിനേയും ഭാര്യ കിം ജുങ് സൂകിനേയും രാജ്യം ആചാരപരമായി വരവേറ്റു. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പത്‌നി സവിത കോവിന്ദ് എന്നിവരുമായി മൂണ്‍ കൂടിക്കാഴ്ച നടത്തി.
ഉച്ചഭക്ഷണത്തിന് ശേഷം ഹൈദരബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂണ്‍ ജെ ഇന്നുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. അവിടെ ഇന്ത്യസൗത്ത് കൊറിയ സി.ഇ.ഒമാരുടെ വട്ടമേശ സമ്മേളനത്തെ ഇരുവരും അഭിസംബോധന ചെയ്യും.
വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ മൂണിനും അദ്ദേഹത്തെ അനുഗമിച്ച ഉദ്യോഗസ്ഥര്‍ക്കും രാംനാഥ് കോവിന്ദ് ഔദ്യോഗിക വിരുന്നൊരുക്കും. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് തിരിക്കും. ഞായറാഴ്ചയായിരുന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് രാജ്യത്തെത്തിയത്.
നോയിഡയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറിയുടെ ഉദ്ഘാടനവും മൂണ്‍ ജെ ഇന്നും പ്രധാനമന്ത്രി മോദിയും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല