സ്വന്തം ലേഖകൻ: മൂത്തോന്‍ സിനിമ ചെയ്തത് ഇരുപത് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത ഗേ സുഹൃത്തായ മൈക്കിളിന് വേണ്ടിയാണെന്ന് സംവിധായിക ഗീതുമോഹന്‍ദാസ്. കൊച്ചിയില്‍ വെച്ച് നടന്ന ക്വിയര്‍ പ്രൈഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗീതു. വിതുമ്പിക്കൊണ്ടായിരുന്നു ഗീതുവിന്റെ വെളിപ്പെടുത്തല്‍. തനിക്ക് അറിയാവുന്ന എറ്റവും പവര്‍ഫുള്‍ ആയ മീഡിയാണ് സിനിമ, അത് കൊണ്ടാണ് ഉപയോഗിച്ചതെന്നും ഗീതു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരള ക്വിയര്‍ പ്രൈഡ് നടന്നത്. പ്രളയത്തിനെ തുടര്‍ന്ന് മാറ്റിവെച്ച പത്താമത് ലൈംഗീക സ്വാഭിമാന യാത്രയും കഴിഞ്ഞ ദിവസം നടന്നു. നവംബര്‍ നാലിനാണ് മൂത്തോന്‍ തിയറ്ററുകളില്‍ എത്തിയത്. ടൊറന്റോ അന്താരാഷ്ട്ര ചലചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്ന സിനിമയാണ് മൂത്തോന്‍.
നിവിന്‍ പോളി, റോഷന്‍ മാത്യൂസ്, ശശാങ്ക് അറോറ, ശോഭിതാ ധുലിപാല, ദിലീഷ് പോത്തന്‍, സഞ്ജന, സുജിത് ശങ്കര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിശ്ചയിച്ചിരിക്കുന്ന ചിത്രം മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല