ജോസ് മാത്യു
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജിയണന്റെ പുതിയ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ, മാത്യുസ് മോര്‍ അപ്രേം തിരുമേനിയുടെ പ്രഥമ യു.കെ സന്ദര്‍ശനം സെപ്റ്റംബര്‍ 24 മുതല്‍ ആരംഭിക്കുന്നു. ശനിയാഴ്ച ലണ്ടന്‍ ഗാട്ട്വിക് എയര്‍പോര്‍ട്ടില്‍ എത്തി ചേരുന്ന അഭിവന്ദ്യ തിരുമേനിയെ യുകെ റീജിയണല്‍ സഭാ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ബഹു: വൈദികരും സഭാ കൌണ്‍സില്‍ പതിനിധികളും ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും.
അഭി. തിരുമേനി സെപ്റ്റംബര്‍ 25 ന് ലണ്ടന്‍, സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു. 2011 ഒക്റ്റോബര്‍ 1 ,2 തിയ്യതികളില്‍ ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന കോണ്‍ഫറന്‍സിലും അഭിവന്ദ്യ തിരുമേനി പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല