യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്സ് സഭയുടെ യു കെ മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയായി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കി മടങ്ങുന്ന അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്ത തിരുമനസിന് ഇന്ന് ബ്രിസ്റ്റോളില്‍ വച്ചു നടക്കുന്ന യു കെ റീജിയന്റെ മൂന്നാമത് ഫാമിലി കോണ്‍ഫറന്‍സ് വേദിയില്‍ വച്ച് ഉജ്വല യാത്രയയപ്പ് നല്‍കുന്നു.വാഗ്മി.എക്ക്യുമെനിക്കല്‍ വേദികളില്‍ സഭയുടെ വക്താവ്,ദൈവ ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ ലോക പ്രസിദ്ധനായ മോര്‍ കൂറീലോസ്സ് മെത്രാപ്പോലീത്ത യുടെ ശുശ്രൂഷാക്കാലയളവില്‍ യു കെ യാക്കോബായ സഭയ്ക്ക് കെട്ടുറപ്പും അച്ചടക്കവും ജനകീയ പങ്കാളിത്തത്തോടുകൂടിയ ഭരണ ക്രമീകരണവും അഭൂതപൂര്‍വമായ വളര്‍ച്ചയുമാണ് ഉണ്ടായിരിക്കുന്നത്.ശിഥിലമായിക്കഴിഞ്ഞിരുന്ന സഭാ വിശ്വാസികളെ സഭയുടെ പാരമ്പര്യങ്ങള്‍ക്കനുസരണമായി രൂപീകൃതമായ യു കെ മേഖല കൌണ്‍സില്‍ വഴിയായി ഒരു കുടയ്ക്ക് കീഴില്‍ കൊണ്ട് വരുവാന്‍ സാധിച്ചുവെന്നത്
എടുത്തു പറയത്തക്ക നേട്ടമാണ്.സഭാ വിശ്വാസികളെ ആത്മീയ പൈതൃക ആരാധനാ പാരമ്പര്യത്തില്‍ നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും തലമുറകളിലേക്ക് പകരുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് രൂപീകൃതമായ 22 ഇടവകകള്‍ സഭയ്ക്ക് യു കെയിലുണ്ട്.
ഓരോ ഇടവകയിലെയും വിശ്വാസികളുടെ മനസുകളിലേക്ക് ഇറങ്ങിച്ചെന്ന് സുദൃഡമായ ബന്ധം സ്ഥാപിച്ചെടുക്കാന്‍ അഭിവന്ദ്യ തിരുമേനിക്കായി.പരിശുദ്ധ സഭയുടെ ആത്മീയ തലവനായ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെയും കിഴക്കിന്‍റെ ശ്രേഷ്ഠ കത്തോലിക്കാ ബാവായും അനുസരിക്കാതെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ശക്തമായ താക്കീതു നല്‍കുവാനും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊണ്ടിരുന്ന വ്യക്തികളോട് പ്രാര്‍ഥനാ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന വ്യക്തികളോട് കൂടിയാലോചിച്ച് സഭയുടെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും തിരുമേനിയുടെ ശുശ്രൂഷാ കാലയളവില്‍ കഴിഞ്ഞു.
പുതിയ സംസ്ക്കാരത്തില്‍ മൂല്യബോധത്തോടെ കുട്ടികളെ വളര്‍ത്തുന്നതിനും വിശ്വാസ പാരമ്പര്യങ്ങളില്‍ നിലനിര്‍ത്തുന്നതിനും ലക്ഷ്യമാക്കി വിവിധ ഇടവകകളില്‍ ആരംഭിച്ച സണ്ടേ സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഏകീകൃത സിലബസ് നടപ്പിലാക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടത് തിരുമേനിയുടെ കാലയളവിലാണ്.സഭാ വിശ്വാസികളുടെ ഐക്യവും കുടുംബ ബന്ധങ്ങളുടെ പുതുക്കവും ലക്ഷ്യമാക്കി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമം വന്‍ വിജയമായത് അഭിവന്ദ്യ തിരുമേനിയുടെ നേതൃ പാടവത്തിന്‍റെ ഉത്തമ സാക്ഷ്യമാണ്.
ബ്രിസ്റ്റോളില്‍ വച്ചു നടക്കുന്ന യാക്കോബായ കുടുംബ സംഗമത്തില്‍ വച്ച് യു കെയുടെ പുതിയ പാത്രയാര്‍ക്കല്‍ വികാരി
അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ആത്മീയ സാംസ്കാരിക സാമുദായിക നേതാക്കന്മാര്‍ പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല