സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ ഒരു മുസ്‌ലീമല്ല’, ഇസ്റ്റാഗ്രാമില്‍ സാരി ധരിച്ച ചിത്രം പോസ്റ്റ് ചെയ്ത നടി സോഹ അലിഖാനെതിരെ മതമൗലികവാദികള്‍. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടി യോഹ അലി ഖാനെ കടന്നാക്രമിച്ച മതമൗലികവാദികള്‍ ‘നിങ്ങള്‍ ഒരു മുസ്‌ലീമല്ല’ എന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ ഇടുന്നത്.
ഭര്‍ത്താവും നടനുമായ കുനാല്‍ കേമുവുമൊത്തുള്ള ചിത്രമാണ് സോഹ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്. വെള്ള നിറത്തിലുള്ള കുര്‍ത്തയാണ് കുനാല്‍ ധരിച്ചിരുന്നത്. അമ്മയാകുന്ന വിവരം പങ്കുവെച്ചുകൊണ്ടാണ് 38 കാരിയായ സോഹ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. അടുത്ത ബന്ധുക്കള്‍ക്കായി പ്രത്യേകം പാര്‍ട്ടിയും താരം സംഘടിപ്പിച്ചിരുന്നു. പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു സോഹ ധരിച്ചത്. ഒപ്പം തലയില്‍ പൂവും ചൂടിയിരുന്നു.
സോഹയേയും കുനാലിനേയും അഭിനന്ദിച്ച് കമന്റുകള്‍ ഇട്ടവരുമുണ്ട്. ഇതിനിടയിലാണ് മോശം കമന്റുകളും നിറഞ്ഞത്. ഈദിന് ആശംസകള്‍ അറിയിക്കാത്തതിലുള്ള പരിഭവവും ചിലര്‍ പങ്കുവെച്ചു. മുന്‍ ക്രിക്കറ്റ് കളിക്കാരനായ മന്‍സൂര്‍ അലി ഖാന്റേയും നടി ശര്‍മ്മിള ടാഗോറിന്റേയും മകളാണ് സോഹ അലി ഖാന്‍. 2015 ലായിരുന്നു സോഹയും കുനാലും തമ്മിലുള്ള വിവാഹം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല