സ്വന്തം ലേഖകന്‍: കാസര്‍ക്കോട് സദാചാര പോലീസ്, അനാശാസ്യം ആരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കാസര്‍ക്കോട് ജില്ലയിലെ ബദിയടുക്കയിലാണ് സദാചാര പോലീസ് വിളയാട്ടം.
സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തായത്. കാസര്‍ക്കോട് ഡിപ്പോയിലെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അടുത്തുള്ള വീട്ടില്‍ അനാശാസ്യത്തിനെത്തി എന്നാരോപിച്ചായിരുന്നു സ്ത്രീകള്‍ അടക്കമുള്ളവര്‍ ഇവരെ മര്‍ദ്ദിച്ചത്.
ചൂലും വടിയും ഉപയോഗിച്ച് ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. മോശമായി പെരുമാറി എന്നാരോപിച്ച് കെ എസ് അര്‍ ടി സി കാസര്‍ക്കോട് ഡിപ്പോയിലും പോലിസ് സ്‌റ്റേഷനിലും രണ്ട് സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യൂണിയന്‍ ഇടപ്പെട്ട് പരാതി പിന്‍വലിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ നേടി. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല