സ്വന്തം ലേഖകന്‍: തൃശൂര്‍, ചാവക്കാട് അഞ്ചങ്ങാടിയില്‍ സദാചാര പോലീസുകാര്‍ ചമഞ്ഞെത്തിയെ നാട്ടുകാര്‍ യുവാവിനെ തല്ലിക്കൊന്നു. ഇരുപത്തേഴുകാരനായ അഞ്ചങ്ങാടി സ്വദേശി സവാഹിര്‍ ആണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം.
അസമയത്ത് കടപ്പുറത്തുള്ള ഒരു വീട്ടില്‍ സവാഹിറിനെ കണ്ടതാണ് ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. ഈ വീട്ടിലുള്ള സ്ത്രീയുമായി യുവാവിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വച്ച് മര്‍ദ്ദിക്കുകയായിരുന്നു.
സദാചാര ഗുണ്ടകളാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. ക്രൂര മര്‍ദ്ദനമേറ്റ സവാഹിറിനെ നാട്ടുകാരുടെ അഞ്ചംഗ സംഘമാണ് പെട്ടി ഓട്ടോയില്‍ ചാവക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. യുവാവിനെ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ ഇവര്‍ മടങ്ങുകയായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും ഗുരുതരമായി പരുക്കേറ്റ യുവാവിന്റെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ചാവക്കാട് പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല