1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2011

`പോയി പോയി നമ്മുടെ വിശ്വാസങ്ങളും രീതികളും എങ്ങോട്ടാണ്, പോകുന്നത്? തീര്‍ച്ചയായും പത്തൊന്‍പതാം നോറ്റാണ്ടിലോ, ഇരുപതാം നൂറ്റാണ്ടിലോ അല്ല ഇന്ന് സമൂഹം, അനുനിമിഷം വികസിക്കപ്പെടുന്ന ഹൈടെക് നൂറ്റാണ്ടിലാണ്. ഇപ്പോഴത്തെ സമൂഹത്തിന്, ഒരുപാട് കെട്ടുപാടുകളോ, ബന്ധനങ്ങളോ ഇല്ല, അല്ലെങ്കില്‍ അവര്‍ അതൊന്നും ആഗ്രഹിക്കുന്നുമില്ല. കേരളത്തില്‍ സദാ­ചാ­ര­പോ­ലീ­സ് വ്യാ­പ­ക­മാ­കു­ന്ന­തോ­ടെ സാ­ധാ­ര­ണ­ക്കാര്‍­ക്കു പു­റ­ത്തി­റ­ങ്ങി­ന­ട­ക്കാ­നാ­കാ­ത്ത അവ­സ്ഥ­യാ­കു­ന്നു. ഈയ­ടു­ത്ത് സദാ­ചാ­ര­പോ­ലീ­സിം­ഗി­ന് ഇര­യാ­യ­വ­രു­ടെ എണ്ണം കൂ­ടി­ക്കൂ­ടി­വ­രി­ക­യാ­ണ്. പെ­രു­മ്പാ­വൂ­രി­ന­ടു­ത്ത് ബസ്സില്‍­വ­ച്ച് പട്ടാ­പ്പ­കല്‍ ­പോ­ക്ക­റ്റ­ടി­ ആരോ­പി­ച്ച് ഒരു യു­വാ­വി­നെ തല്ലി­ക്കൊ­ന്നി­ട്ട് ദി­വ­സ­ങ്ങ­ളേ ആയി­ട്ടു­ള്ളൂ. അതി­നി­ടെ, ­കോ­ഴി­ക്കോ­ട് മു­ക്ക­ത്ത് സദാ­ചാ­ര­പോ­ലീ­സിം­ഗി­ന് ഇര­യാ­യി നാ­ലു­ദി­വ­സ­മാ­യി അത്യാ­സ­ന്ന­നി­ല­യില്‍ ആശു­പ­ത്രി­യില്‍ കഴി­ഞ്ഞി­രു­ന്ന ­ഷ­ഹീ­ദ് ബാ­വ എന്ന ചെ­റു­പ്പ­ക്കാ­രന്‍ മരി­ച്ച വാര്‍­ത്ത­യാ­ണു പു­റ­ത്തു­വ­രു­ന്ന­ത്.

അ­വി­ഹി­ത­ബ­ന്ധ­മാ­രോ­പി­ച്ചാ­ണ് നാ­ട്ടു­കാര്‍ ചേര്‍­ന്ന് ഈ യു­വാ­വി­നെ തല്ലി­ച്ച­ത­ച്ച­ത്. ഗള്‍­ഫില്‍ ജോ­ലി ചെ­യ്യു­ന്ന ഇയാള്‍ തന്റെ കാ­മു­കി­യെ കാ­ണാന്‍ രാ­ത്രി­യില്‍ ഒരു വീ­ടി­നു സമീ­പ­മെ­ത്തി­യെ­ന്നാ­രോ­പി­ച്ചാ­ണ് നാ­ട്ടു­കാര്‍ ചേര്‍­ന്ന് ഇയാ­ളെ പോ­സ്റ്റില്‍ കെ­ട്ടി­യി­ട്ടു തല്ലി­യ­ത്. തല­യ്ക്കു ഗു­രു­ത­ര­മാ­യി പരി­ക്കേ­റ്റ ഇയാ­ളെ ബന്ധു­ക്ക­ളെ­ത്തി അപേ­ക്ഷി­ച്ചി­ട്ടും വി­ട്ടു­കൊ­ടു­ക്കാ­തെ മര്‍­ദ്ദ­നം തു­ടര്‍­ന്നു. ഒടു­വില്‍ പോ­ലീ­സെ­ത്തി­യാ­ണ് സദാ­ചാ­ര­പോ­ലീ­സില്‍ നി­ന്ന് ഇയാ­ളെ രക്ഷി­ച്ച് ആശു­പ­ത്രി­യി­ലാ­ക്കി­യ­ത്. അ­തേ­സ­മ­യം, കൊ­ല്ല­പ്പെ­ട്ട ബാ­വ­യ്ക്ക് അവി­ഹി­ത­ബ­ന്ധ­മൊ­ന്നു­മി­ല്ലാ­യി­രു­ന്നെ­ന്നും ബാ­വ­യു­മാ­യി വ്യ­ക്തി­പ­ര­മായ ശത്രു­ത­യു­ള്ള ചി­ലര്‍ അയാ­ളെ ആ സ്ഥ­ല­ത്തെ­ത്തി­ച്ച് ഇല്ലാ­ക്കു­റ്റ­മാ­രോ­പി­ച്ച് മര്‍­ദ്ദി­ച്ച് കൊ­ല്ലു­ക­യാ­യി­രു­ന്നെ­ന്നു­മാ­ണ് ബന്ധു­ക്കള്‍ പറ­യു­ന്ന­ത്. സം­ഭ­വ­ത്തെ സം­ബ­ന്ധി­ച്ച് കേ­സെ­ടു­ത്തി­ട്ടു­ണ്ടെ­ന്നും പോ­ലീ­സ് അറി­യി­ക്കു­ന്നു­.

ബാ­വ­യ്ക്ക് അവി­ഹി­ത­ബ­ന്ധ­മു­ണ്ടോ ഇല്ല­യോ എന്ന­ത­ല്ല ഇവി­ടെ ചര്‍­ച്ചാ­വി­ഷ­യ­മാ­കേ­ണ്ട­ത്.

അവി­ഹി­ത­ബ­ന്ധ­മു­ണ്ടാ­യാ­ലും ഇല്ലെ­ങ്കി­ലും ഒരു വീ­ട്ടില്‍ രാ­ത്രി വരി­ക­യോ പോ­കു­ക­യോ ചെ­യ്യു­ന്ന­ത് ആ വീ­ട്ടി­ലു­ള്ള­വ­രു­ടെ അറി­വോ­ടെ­യും സമ്മ­ത­ത്തോ­ടെ­യു­മാ­ണെ­ങ്കില്‍ നാ­ട്ടു­കാര്‍­ക്ക് എന്തു കേ­ടാ­ണ് എന്ന ചോ­ദ്യ­മാ­ണ്. കൊ­ച്ചി­യില്‍ രാ­ത്രി­സ­മ­യ­ത്ത് പു­രു­ഷ­സു­ഹൃ­ത്തു­മാ­യി ബൈ­ക്കില്‍ യാ­ത്ര ചെ­യ്ത ­ത­സ്നി ബാ­നു­ എന്ന പെണ്‍­കു­ട്ടി­യെ സദാ­ചാ­ര­പോ­ലീ­സ് മു­ഖ­ത്ത­ടി­ച്ച സം­ഭ­വം വി­വാ­ദ­മാ­യി­ട്ടും അധി­ക­കാ­ല­മാ­യി­ട്ടി­ല്ല. ചുറ്റും നടക്കുന്നത് കാണാനാണ്, ദൈവം കണ്ണ്, തന്നിരിക്കുന്നത്, അതില്‍ തൊട്ടടുത്ത് ഒരു നേരത്തെ ഭക്ഷണത്തിനായി കരയുന്ന പിഞ്ചു കുഞ്ഞുണ്ടാകാം, മാനത്തിനായി നിലവിളിയ്ക്കുന്ന പെണ്‍കുട്ടികളുണ്ടാകാം,നിരാലംബരായി വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന അമ്മമാരുണ്ടാകാം.അവരെയൊന്നും കാണാത്ത സമൂഹനീതിബോധം ഒരു യുവതിയ്ക്കു നേരേ ഉയര്‍ന്നുവെങ്കില്‍ എന്താണ്, അതിന്‍റെ പിന്നിലെ താല്‍പ്പര്യം? രാത്രിയില്‍ ഒറ്റയ്ക്ക് പോയിരുന്നുവെങ്കില്‍ അ പെണ്‍കുട്ടി നേരിടേണ്ടിയിരുന്നത് ഇതിലുമെത്രയോ വലുതയിരുന്നേനേ, ഒരുപക്ഷെ ഈ നീതിബോധം കാട്ടിയ മാന്യന്‍മാര്‍ പോലും അവളെ വലിച്ചുകീറാന്‍ ഉത്സാഹിച്ചേനെ.

ഇ­ത്ത­രം സം­ഭ­വ­ങ്ങള്‍ ജന­ങ്ങ­ളില്‍ കന­ത്ത ഭീ­തി­യാ­ണു നി­റ­യ്ക്കു­ന്ന­തെ­ന്ന­റി­യു­മ്പോ­ഴും അധി­കൃ­ത­രു­ടെ ഭാ­ഗ­ത്തു­നി­ന്നു നട­പ­ടി­ക­ളു­ണ്ടാ­കു­ന്നി­ല്ല. ഇത്ത­രം സം­ഭ­വ­ങ്ങ­ളോ­ടും ചി­ന്താ­ഗ­തി­ക­ളോ­ടും പോ­രാ­ടേ­ണ്ട സാം­സ്കാ­രി­ക­നി­ല­വാ­ര­ത്തി­ലേ­ക്ക് മല­യാ­ളി­യെ എത്തി­ക്കേ­ണ്ട ധാര്‍­മി­കത ഏറ്റെ­ടു­ക്കാന്‍ ഇട­തു­പ­ക്ഷ­ത്തി­നും ആകു­ന്നി­ല്ല. കാ­ര­ണം, അവര്‍ തന്നെ­യാ­ണ് രാ­ജ്മോ­ഹന്‍ ഉണ്ണി­ത്താ­ന്റെ­യും അബ്ദു­ള്ള­ക്കു­ട്ടി­യു­ടെ­യും അവി­ഹി­ത­ബ­ന്ധം കണ്ടു­പി­ടി­ക്കാന്‍ കണ്ണി­ലെ­ണ്ണ­യു­മൊ­ഴി­ച്ച്, ചൂ­ട്ടും കത്തി­ച്ച് കാ­ത്തി­രു­ന്ന­ത്. അതു­കൊ­ണ്ട് അവര്‍­ക്ക് സദാ­ചാ­ര­പോ­ലീ­സിം­ഗി­ന്റെ ഇത്ത­രം നട­പ­ടി­കള്‍­ക്കെ­തി­രെ സം­സാ­രി­ക്കാന്‍ അവ­കാ­ശം നഷ്ട­പ്പെ­ട്ട നി­ല­യാ­ണ്. യുഡിഎഫിന്റെ സ്ഥിതിയും മറിച്ചല്ല പീഡന വീരന്മാരെ സംരക്ഷിക്കുന്ന ഒരു സംഘടന മാത്രമായിരിക്കുന്നു അത്.

സ്വ­യം കള­ഞ്ഞു­കു­ളി­ച്ച ഈ തി­രു­ത്തല്‍ പദ­വി­യു­ടെ നഷ്ട­ബോ­ധ­ത്തി­ലാ­ണ് അതേ കാ­പ­ട്യ­ത്തി­ന്റെ ഇര­യാ­കു­മെ­ന്ന ഭീ­തി­യില്‍ ഡി­വൈഎ­ഫ്ഐ­യു­ടെ സം­സ്ഥാ­ന­സെ­ക്ര­ട്ട­റി ടി വി രാ­ജേ­ഷ് ഒരു വാ­വി­ട്ട ആരോ­പ­ണ­ത്തില്‍ പത­റി ടെ­ലി­വി­ഷന്‍ ക്യാ­മ­റ­കള്‍­ക്കു മു­ന്നില്‍ അച്ഛ­നേ­യും അമ്മ­യേ­യും ഭാ­ര്യ­യേ­യും ചൊ­ല്ലി­ക്ക­ര­ഞ്ഞ­തു­. കഴി­ഞ്ഞൊ­രു ദി­വ­സം കാ­ണി­ക്ക­വ­ഞ്ചി ഇടി­ച്ചു­ത­കര്‍­ത്ത കാ­റില്‍ സീ­രി­യല്‍ നടി­ക്കൊ­പ്പ­മു­ണ്ടാ­യി­രു­ന്ന എം­എല്‍എ­യും മുന്‍ എം­എല്‍എ­യും ആരെ­ന്ന ചു­ഴി­ഞ്ഞു­നോ­ട്ടം സമൂ­ഹ­ത്തില്‍ നി­ന്നു­ണ്ടാ­വു­ന്ന­തി­നും കാ­ര­ണം വേ­റൊ­ന്നു­മ­ല്ല. സ്വ­ന്തം ഭാ­ര്യ­യെ കാ­റോ­ടി­ക്കാന്‍ പഠി­പ്പി­ച്ച കു­റ്റ­ത്തി­ന് സദാ­ചാ­ര­പ്പൊ­ലീ­സി­ന്റെ കൈ­ക്ക­രു­ത്തി­നി­ര­യായ കോ­ട്ട­യം ഒള­ശ്ശ­യി­ലെ അഡ്വ. വി­നു ജേ­ക്ക­ബി­ന്റെ അനു­ഭ­വ­വും ഓര്‍­ക്കാം­.

ആ­ഗോ­ള­വല്‍­ക­ര­ണം സൃ­ഷ്ടി­ക്കു­ന്ന അരാ­ജ­ക­ത്വ­ത്തില്‍ തകര്‍­ന്ന ആഫ്രി­ക്കന്‍ – ലാ­റ്റിന്‍ അമേ­രി­ക്കന്‍ രാ­ജ്യ­ങ്ങ­ളു­ടെ സ്ഥി­തി­യാ­ണ് ഇന്ത്യ­യെ­യും കാ­ത്തി­രി­ക്കു­ന്ന­തെ­ന്ന് പണ്ടു­ത­ന്നെ നക്സ­ലൈ­റ്റു­കള്‍ മു­ന്ന­റി­യി­പ്പു തന്നി­രു­ന്ന­തോര്‍­ക്കേ­ണ്ട സാ­ഹ­ച­ര്യ­മാ­ണി­ത്

. സാ­മ്പ­ത്തി­ക­മായ തകര്‍­ച്ച­യും കു­ത്തി­ക്ക­വര്‍­ച്ച­യും മാ­ത്ര­മ­ല്ല, സദാ­ചാ­ര­പ­ര­മായ ഇര­ട്ട­മ­ന­സ്സ് ആഴ­ത്തില്‍ കൊ­ണ്ടു­ന­ട­ക്കു­ന്ന മല­യാ­ളി­സ­മൂ­ഹം പോ­ലെ­യു­ള്ള ഇടു­ങ്ങിയ ഇട­ങ്ങ­ളില്‍ അത് ഇത്ത­രം സാം­സ്കാ­രി­ക­പ്ര­ശ്ന­മാ­യും വള­രു­മെ­ന്ന­ത് പട്ടാ­പ്പ­കല്‍ പോ­ലെ വ്യ­ക്ത­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്.

സ്ത്രീ ഇപ്പൊഴും അടുക്കളയില്‍ തന്നെ തളച്ചിടപ്പെടേണ്ടതാണെന്ന അബദ്ധധാരണ ഇപ്പൊഴും പലര്‍ക്കും ഉണ്ട്. അവള്‍ക്കു മാത്രം അവര്‍ ചട്ടക്കൂടുകള്‍ പണിഞ്ഞു കൊടുക്കുന്നു, അടുക്കളയില്‍ നിന്ന് അവള്‍ അരങ്ങത്തേയ്ക്കിരങ്ങിയാല്‍ പിന്നെ സ്ത്രീയ്ക്കു ചുറ്റുമായി അവരുടെ കണ്ണുകള്‍, സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയും കാമക്കണ്ണുകളുമായും പുരുഷന്‍മാരുടെ പീഡനങ്ങള്‍ മുറയ്ക്കു നടക്കും. ഇവിടെയെല്ലാം വേലിക്കെട്ടുകള്‍ എപ്പോഴും സ്ത്രീയ്ക്കു ചുറ്റുമാണ്. പുരുഷന്, ഇതില്‍ നിന്നെല്ലാം സ്വതന്ത്രനായി അവന്‍റെ സ്വാതന്ത്ര്യം ആഘോഷിക്കാം.സ്ത്രീയെ ഒരു ഉപഭോഗവസ്തു മാത്രമാക്കുമ്പോഴാണ്, അവളുടെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും എതിര്‍ക്കാന്‍ പുരുഷന്‍ തയ്യാറാവുക. ഇന്ന് പുരുഷനൊപ്പം തന്നെ ജോലി ചെയ്യുനുണ്ട് സ്ത്രീയും, അവന്‍ ചെയ്യുന്ന ഏതു ജോലിയും അതിലും ഭംഗിയായി ചെയ്യാനും അവള്‍ക്ക് കഴിയുന്നുണ്ട്. എന്നിരുന്നാലും സ്വന്തം ലൈംഗികാഭിനിവേശത്തെ ഉണര്‍ത്തുന്ന വെറുമൊരു ഉപകരണമായി സ്ത്രീത്വത്തെ കാണുന്ന പുരുഷന്‍മാര്‍ ഉള്ള കാലത്തോളം അവളുടെ ജീവിതം ഇനിയും ഇരുട്ടറകളില്‍ തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.