സ്വന്തം ലേഖകന്‍: ഒറ്റക്കുള്ള ജീവിതവും വഴിവിട്ട സമ്പാദ്യവുമെന്ന് ആരോപണം, ബോളിവുഡ് നടിയെ സദാചാര പോലീസ് ഫ്‌ലാറ്റില്‍ നിന്ന് ഇറക്കിവിട്ടു. നടി നിധി അഗര്‍വാളിനെയാണ് മറ്റു താമസക്കാര്‍ ഫ്‌ലാറ്റില്‍ നിന്ന് ഇറക്കിവിട്ടത്. മുംബൈ ബാന്ദ്രയിലെ ഒരു ഫ്‌ലാറ്റിലാണ് നിധി വാടകയ്ക്ക് താമസിച്ചിരുന്നത്. തനിച്ച് താമസിക്കുന്നു എന്നുള്ളതാണ് തന്നില്‍ ആരോപിച്ച കുറ്റം എന്ന് നടി പറയുന്നു.
ബംഗലുരു സ്വദേശിനിയായ നിധി ബോളിവുഡില്‍ സജീവ സാന്നിധ്യമാകാനുള്ള ഭാഗമായിട്ടാണ് ബാന്ദ്ര താമസത്തിനായി തിരഞ്ഞെടുത്തത്. ഇപ്പോള്‍ താമസിക്കാന്‍ ഒരിടം കണ്ടെത്താന്‍ താന്‍ ബുദ്ധിമുട്ടുകയാണെന്നും നിധി പറിയുന്നു. ‘വളര്‍ന്നുവരുന്ന നടികള്‍ക്ക് മുംബൈയില്‍ താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. നടികള്‍ അവിഹിത മാര്‍ഗങ്ങളിലൂടെയാണ് പണം സമ്പാദിക്കുന്നതെന്നാണ് പലരുടേയും വിചാരം,’ നിധി പറയുന്നു.
നേരത്തെ സിനിമയ്ക്കുവേണ്ടി വിചിത്രമായ ഒരു കരാറില്‍ ഒപ്പുവച്ചതിന്റെ പേരില്‍ നിധി അഗര്‍വാള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിറ്റുന്നു. സിനിമ പൂര്‍ത്തിയാകുന്നതുവരെ മറ്റ് പുരുഷന്മാരുമായി ഇടപഴകരുത് എന്നായിരുന്നു കരാര്‍. ടൈഗര്‍ ഷെറോഫിനൊപ്പം അഭിനയിച്ച മുന്ന മൈക്കല്‍ എന്ന ചിത്രത്തിലാണ് നിധിക്ക് ഇങ്ങനെ ഒരു കരാര്‍ ഒപ്പിടേണ്ടിവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല