1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2017

 

സ്വന്തം ലേഖകന്‍: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസവും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കലും, രണ്ടു പേര്‍ അറസ്റ്റില്‍. ബിജു, അഭിലാഷ് , ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേര്‍ ഒളിവിലാണ്. ഫെബ്രുവരി 14 ന് പ്രണയ ദിനത്തിലായിരുന്നു അഴീക്കലിലെത്തിയ യുവതിയേയും യുവാവിനേയും അഞ്ചംഗ സംഘം ആക്രമിച്ചത്. പ്രാഥമിക കൃത്യത്തിന് പോയപ്പോള്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മാനഹാനി മൂലം ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

ആക്രമിച്ചതിന് പുറമെ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സുഹൃത്തുക്കളായ യുവാവിനും  യുവതിക്കുമാണ് മര്‍ദനമേറ്റത്.  ഇരുവരും സ്വകാര്യസ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നവരായിരുന്നു. യുവതിയെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചപ്പോള്‍ തടയാനെത്തിയ യുവാവിനും ആക്രമികളുടെ മര്‍ദനമേറ്റു. യുവാവ് പ്രതിഷേധിക്കുകയും വെറുതേവിടണമെന്ന് ഇവരുടെ കാലുപിടിച്ച് അപേക്ഷിക്കുകയും ചെയ്തു.

എന്നാല്‍ അക്രമികള്‍ ഇവരെ മാനസികമായും ശരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതെല്ലാം ഇവര്‍ മൊബൈല്‍ഫോണ്‍ കാമറയില്‍ പകര്‍ത്തി. പരാതി കൊടുക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സംഘം പിന്നീട് ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ബീച്ച് സന്ദര്‍ശിക്കാനെത്തുന്നവരെ സദാചര പോലീസ് ചമഞ്ഞ് ഗുണ്ടായിസവും പിടിച്ചുപറിയും നടത്തുന്നത് പതിവാണന്ന് പരാതി ഉയരുന്നു. ഇക്കാര്യത്തില്‍ ഓച്ചിറ പോലീസ് കാട്ടുന്ന അനാസ്ഥ ഇക്കൂട്ടര്‍ക്ക് സഹായകമാകുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

ദൃശ്യങ്ങള്‍ കണ്ട നിരവധി പേര്‍ നവമാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിശദമായ അന്വേഷണം നടത്താണ്‍ കമ്മീഷണര്‍ കരുനാഗപ്പള്ളി, ഓച്ചിറ എസ്‌ഐമാര്‍ക്കും സ്‌പെഷല്‍ ബ്രാഞ്ചിനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.