1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2024

സ്വന്തം ലേഖകൻ: അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ. വിവിധ മേഖലകളിൽ അനധികൃതമായി ജോലി ചെയ്യുന്ന വിദേശികൾക്ക് ആണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൊഴിൽ മേഖല ക്രമീകരിക്കാനും സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ആണ് അധികൃതർ ഇപ്പോൾ അവസരം നൽകിയിരിക്കുന്നത്.

സ്വദേശിവത്കരണം നടപ്പാക്കാനായി നിർദേശിച്ചിട്ടുള്ള ജോലികളിൽ വിദേശികൾക്ക് ജോലി എടുക്കാൻ സാധിക്കില്ല. അങ്ങനെ ജോലി ചെയ്താൽ കർശന നടപടി സ്വീകരിക്കും. വിദേശികൾ ജോലി ചെയ്യുന്നത് തടയാൻ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂഷന്റെ മേൽനോട്ടത്തിൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തി വരുന്നുണ്ട്.

നിലവിൽ വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും സ്വദേശികൾക്ക് പകരം വിദേശികൾ ആണ് ജോലി ചെയ്യുന്നത്. തൊഴിൽ പെർമിറ്റിൽ അനുവദിച്ച ജോലി അല്ലാതെ മറ്റു ജോലികൾ ചെയ്യുന്നുണ്ട്. അത്തരക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് വലിയ തുക നൽകി മാത്രമേ രാജ്യം വിടാൻ സാധിക്കുകയുള്ളു.

അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നവരെ പിടിക്കൂടാൻ വേണ്ടി കർശന പരിശോധനയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 12,000 അനധികൃത തൊഴിലാളികളെയാണ് പിടിക്കൂടിയതെന്ന് സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂഷൻ അധികൃതർ വ്യക്തമാക്കി. ഇതിൽ നിന്നും 9,700 പേരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം ഉള്ളതിനാൽ വിവിധ ഏഷ്യൻ ഭാഷകളിൽ ബോധവത്കരണ കാമ്പയിനുമായി ഒമാൻ അധികൃതർ രംഗത്തെത്തി. ഉർദു, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് ഒമാൻ രാജ്യത്ത് താമസിക്കുന്ന ഏഷ്യക്കാർക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഇനി മറ്റു ഭാഷകളിലേക്ക് ഇത് വ്യാപിക്കാനും അതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിൽ നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്താൻ എസ്എസ്ഐയുടെ കീഴിൽ അർപ്പണ ബോധമുള്ള പരിശോധന സംഘം രൂപീകരിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ സംഘം ആയിരിക്കും ഇനി രാജ്യത്ത് പരിശോധന നടത്തുക. സർക്കാർ നിശ്ചയിച്ച സ്വദേശിവത്കരണം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പരിശോധന നടത്തുന്ന സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള സംഘത്തിന് നടപടിയെടുക്കാനുള്ള അവകാശം നൽകിയിട്ടുണ്ട്. വിദേശികൾക്ക് നൽകുന്ന തൊഴിലിന് നിയന്ത്രണം ഉണ്ട്. സ്വദേശികളെ ജോലിക്ക് നിയമിച്ചില്ലെങ്കിൽ കടുത്ത പിഴ ഈടാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.