തങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം കുടിയേറ്റ ജനതയാണെന്നൊരു വിചാരം ബ്രിട്ടീഷ് പൌരന്മാര്‍ക്കിടയില്‍ കടന്നു കൂടിയിട്ട് കാലം കുറെയായി, ഒരു പരിധി വരെ ഇടയ്ക്കിടെ ഗവണ്‍മെന്റും മറ്റു സ്ഥാപനങ്ങളും പുറത്ത് വിടുന്ന ജനസംഖ്യ വര്‍ദ്ധനവ്, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം എന്നിവയെ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ കുടിയേറ്റക്കാരെ പഴി ചാരുന്നതും ആണ് ഇതിന് കാരണമെന്ന് നിസംശയം പറയാം.
ഈയൊരു സാഹചര്യത്തിലാണ് സൗത്ത് ലണ്ടനിലെ ക്രൊയ്‌ഡോണ്‍ ട്രാം ലിങ്കില്‍നിന്നു ക്രൊയ്‌ഡോണില്‍ നിന്നു വിംബിള്‍ഡണിലേക്കു പോവുകയായിരുന്നു ട്രാം എന്ന 34 വയസുകാരി കൈക്കുഞ്ഞിനെ കാല്‍മുട്ടില്‍ വച്ചു കൊണ്ട് സഹയാത്രികരെ തുടരെ അസഭ്യം പറയുകയും വിദേശികളെല്ലാം സ്വന്തം നാട്ടിലേക്കു തിരിച്ചു പോകണമെന്നും തുടങ്ങി ബ്രിട്ടനെ ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്. ഒരു ലോഡ് നിറയെ കറുത്ത ആളുകളും **** പോളിഷും. കുറേയേറെ ****, നിങ്ങള്‍ക്ക് എന്താണ് ഞാന്‍ പറയുന്നതെന്നു മനസിലാകുന്നുണ്ടോ. നിങ്ങള്‍ ഇംഗ്ലിഷുകാരല്ല, നിങ്ങളും ഇംഗ്ലിഷല്ല. നിങ്ങള്‍ സ്വന്തം ***** രാജ്യങ്ങളിലേക്ക്, വന്നിടത്തേക്കു തന്നെ മടങ്ങിപ്പോവുക.
എന്റെ നാട്ടിലേക്കു വരരുത്. ഇപ്പോള്‍ ഒന്നുമില്ല ഇവിടെ. ഒക്കെ സമ്മതിക്കുന്നു. എന്റെ കൊച്ചു കുഞ്ഞ് ഇവിടെയിരിക്കുന്നു. എന്റെ ഭാഷയെക്കുറിച്ച് അന്വേഷിക്കരുത്. നിക്കരാഗ്വുവയോ എവിടെയാണെന്നു വച്ചാല്‍ വന്നിടത്തേക്കു മടങ്ങിപ്പോകൂ. ഈ ട്രെയ്ന്‍ തന്നെ നോക്കൂ. ഇതിലുള്ളതില്‍ കറുത്തവരും വെളുത്തവരും ആരെന്നു തിരിച്ചറിയാനാവുന്നില്ല. ഫക്കിങ് ട്രാം തന്നെ ആകെ **** ബേണ്‍ട് ആളുകളാണ് മുഴുവന്‍. നശിപ്പിക്കരുത് എന്ന് തുടങ്ങി തെറിപ്പാട്ട് തന്നെ ട്രെയിനില്‍ നടത്തിയത്.
എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നാണു ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. കാരണം കുടിയേറ്റ ജനങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തുന്ന കൂടുതല്‍ വീഡിയോകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതേതുടര്‍ന്ന് രണ്ടു സ്ത്രീകളെ കൂടിയാണ് യൂ ട്യൂബ് വീഡിയോ വഴി പിടികൂടിയിരിക്കുന്നത്. ഇതില്‍ ഒരു വീഡിയോയില്‍ സ്ത്രീ തുടരെ തുടരെ പുളിച്ച തെറി വിളിച്ചു പറയുമ്പോള്‍ സഹയാത്രികര്‍ ചെവി പൊത്തുന്നതും അവരോടു ഒന്ന് വായടക്കാന്‍ യാചിക്കുന്നതും കാണാം.
മറ്റൊന്നില്‍ ലണ്ടനില്‍ നിന്നും മാഞ്ചസ്റ്റര്‍ലേക്ക് പോകുന്ന ട്രെയിനില്‍ വെച്ച് കറുത്ത മുടിയുള്ള വെളുത്ത സ്ത്രീ മദ്യപിച്ച്കൊ ണ്ട് നടത്തുന്ന പുലഭ്യവര്‍ഷമാണ് പതിഞ്ഞിരിക്കുന്നത്, അവര്‍ പറയുന്നത് ഇങ്ങനെ ‘നിങ്ങളിപ്പോള്‍ എന്റെ രാജ്യത്താണ്. എന്റെ ഭാഷ സംസാരിക്കുന്നു, ഒരിക്കലും നിങ്ങളുടെ ***** സംസാരിക്കരുത്, എന്റെ ഭാഷ സംസാരിക്കൂ, ***** *****’ ഇങ്ങനെ പോകുന്നു ഇവരുടെ തെറിപ്പാട്ട്.
ഇതോടൊപ്പം തന്നെ തനിക്കു നേരെ നോക്കുന്ന സഹയാത്രികരോട് ഒരു **** നെ കാണുന്നത് പോലെ എന്നെ നോക്കല്ലേ എന്നും ആവശ്യപ്പെടുന്നുണ്ട്. ഇത് കേട്ട് മറ്റൊരു ‘സ്ത്രീ നിന്റെ വായ അടയ്ക്കെടീ, ഫക്ക് ഓഫ്’ എന്നിവരോട് പറയുന്നതും കേള്‍ക്കാം. ഒരു മിനിട്ടും 36 സെക്കണ്ടുമുള്ള ഈ വീഡിയോ കഴിഞ്ഞ തിങ്കളാഴ്ച ആണ് അപലോഡ് ചെയ്തിട്ടുള്ളത്, കഴിഞ്ഞ രാത്രി വരെ 16228 പേര്‍ ഈ വീഡിയോ കാണുകയും ചെയ്തു. അതേസമയം ഈ സ്ത്രീ വെള്ളം പോലെ ഇംഗ്ലീഷ് പറയുന്നില്ല എന്നത് ഇവര്‍ ഒരു ബ്രിട്ടീഷുകാരി തന്നെയോ എന്ന സംശയവും ജനിപ്പിച്ചിട്ടുണ്ട്. ഈ സ്ത്രീ ഈ തെറികളെല്ലാം പറഞ്ഞ സ്ത്രീയുടെ സുഹൃത്താണ് ഈ വീഡിയോ യൂട്യൂബില്‍ ഇട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല