1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2025

സ്വന്തം ലേഖകൻ: കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. തീരുമാനം ജുലൈ 27 മുതൽ നടപ്പിലാക്കും. സ്വദേശിവത്കരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ എംഎച്ച്ആർഎസ്ഡി തങ്ങളുടെ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. അക്കൗണ്ടിങ്, ഫാർമസി, ദന്തചികിത്സ, ടെക്നിക്കൽ എഞ്ചിനിയറിങ് തുടങ്ങി 269 മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഫാർമസി മേഖലകളിൽ 55 ശതമാനവും ആശുപത്രികളിൽ 65 ശതമാനവും സൗദിവത്കരണം നിർബന്ധമാക്കും. ആരോഗ്യ-വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവനകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചായിരിക്കും തീരുമാനം നടപ്പാക്കുക.

സ്വദേശിവത്കരണം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിയമലംഘകർക്കെതിരായ പിഴ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ടിങ് പ്രൊഫഷനുകളിൽ അഞ്ചോ അതിലധികമോ പേരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമം ആദ്യഘട്ടത്തിൽ ബാധകമാകും. ആദ്യം 40 ശതമാനവും പിന്നീട് 70 ശതമാവുമായി ഇത് ഉയർത്തും. സെയിൽസ് മാനേജർ, സെയിൽസ് സ്‌പെഷ്യലിസ്റ്റ്, ഹോൾസെയിൽ മാനേജർ, ഇൻഫർമേഷൻ ടെക്‌നോളജി, ടെലികോം എക്യുപ്‌മെൻ്റ് സ്‌പെഷ്യലിസ്റ്റ്, സെയിൽസ് ഏജന്റ് തുടങ്ങിയ മേഖലകളിൽ നേരത്തേ തന്നെ സൗദി സ്വദേശവത്കരണം നടപ്പാക്കിയിരുന്നു.

മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് എൻജിനിയറിങ് മേഖലയിൽ സ്വകാര്യവത്കരണം നിർബന്ധമാക്കുക. അഞ്ചും അതിൽ കൂടുതലും പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ജുലൈ 23 മുതൽ സ്വദേശിവത്കരണം 30 ശതമാനമായി ഉയർത്തും. വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷൻ, റിയൽ എസ്റ്റേറ്റ് എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ ഉടൻ സ്വദേശിവത്കരണം നടപ്പാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.

ദന്താശുപത്രികളിൽ സ്വദേശി വൽക്കരണം രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 45 ഉം രണ്ടാം ഘട്ടത്തിൽ 65 ശതമാനവുമാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഇതുകഴിഞ്ഞ് 12 മാസങ്ങൾക്ക് ശേഷമായിരിക്കും രണ്ടാം ഘട്ടം നടപ്പാക്കുക. മൂന്നോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമം ബാധകമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.