1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2018

സ്വന്തം ലേഖകന്‍: യുഎസ് നഗരമായ സിയാറ്റിനിലെ സാങ്കേതിക മേഖലയില്‍ ഇന്ത്യന്‍ ടെക്കികള്‍ക്ക് നല്ലകാലം; പ്രമുഖ കമ്പനികളിലെ വിദേശ ജോലിക്കാരില്‍ 40 ശതമാനം ഇന്ത്യക്കാര്‍. മൈക്രോസോഫ്റ്റ്, ആമസോണ്‍, ബോയിംഗ് തുടങ്ങിയ ഭീമന്‍ കന്പനികളുടെ ആസ്ഥാനമായ സിയാറ്റില്‍ നഗരത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 40 ശതമാനവും ഇന്ത്യക്കാരാണെന്ന് ദ സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 13.5 ശതമാനമാണു ചൈനക്കാര്‍.

വിവരസാങ്കേതികവിദ്യയുടെ കേന്ദ്രമായ സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍ വാലിയുടെ നിലനില്‍പ്പിനു കാരണം വിദേശതൊഴിലാളികളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ ജോലിക്കാരില്‍ 70 ശതമാനവും വിദേശികളാണ്. അമേരിക്കയിലെ മറ്റ് ഐടി ഹബുകളിലും വിദേശതൊഴിലാളികളുടെ എണ്ണം വളരെയധികമാണ്.

അമേരിക്കയിലെ തൊഴിലുകള്‍ അമേരിക്കക്കാര്‍ക്കു തന്നെ നല്കണമെന്ന നയവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടു പോകുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വിദേശ തൊഴിലാളികള്‍ ഇല്ലെങ്കില്‍ സിലിക്കണ്‍ വാലിയടക്കമുള്ള ഐടി ഹബുകളുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് മറ്റൊരു പ്രമുഖ പത്രം മെര്‍ക്കുറി ന്യൂസ് ചൂണ്ടിക്കാട്ടി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.