സ്വന്തം ലേഖകന്‍: സൗദിയില്‍ 2017 ല്‍ തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷത്തിലേറെ പ്രവാസികള്‍ക്കെന്ന് കണക്കുകള്‍. വിദേശികളായ 5,58,716 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം സൗദിയില്‍ തൊഴില്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സോഷ്യല്‍ ഇന്‍ഷുറന്‍സ് ജനറല്‍ ഓര്‍ഗനൈസേഷന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ തൊഴില്‍ രംഗത്തേക്ക് സ്വദേശികളായ 1,21,789 പേര്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
2017ന്റെ തുടക്കത്തില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശികളുടെ എണ്ണം 18,62,118 ആണ്. പിന്നീട് സ്വദേശികളുടെ അനുപാതം 19,83,907 ആയി (6.5 ശതമാനം) വര്‍ധിച്ചു. ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത വിദേശികളുടെ എണ്ണം 85,18,206 ല്‍ നിന്ന് 79,59,490 ആയി കുറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല