വര്‍ദ്ധിച്ച ട്യൂഷന്‍ ഫീസ് കാരണം പ്രധാന യൂണിവേഴ്‌സിറ്റികളിലടക്കം ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. യൂണിവേഴ്‌സിറ്റികളിലെ ട്യൂഷന്‍ ഫീസ് ഒരു വര്‍ഷത്തേക്ക് 9000 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി പഠനം ഉപേക്ഷിക്കാന്‍ കാരണമായത്. ഈ വര്‍ഷത്തെ അഡ്മിഷന്‍ പൂര്‍ത്തിയായപ്പോള്‍ ഏകദേശം 30000 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയിരിക്കുന്നത്.
അഡ്മിഷന്‍ നിയമങ്ങളില്‍ ഈ വര്‍ഷം മുതല്‍ മാറ്റമുണ്ടായതും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തെ ബാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എ ലെവല്‍ പരീക്ഷയില്‍ എ ഗ്രേഡ് നേടിയവരുടെ എണ്ണം ഇക്കുറി വളരെ കുറഞ്ഞതും അഡ്മിഷനെ ബാധിച്ചിട്ടുണ്ട്. പ്രശസ്തമായ യൂണിവേഴ്‌സിറ്റികളെയാണ് റിസല്‍ട്ട് മോശമായത് കൂടുതലായി ബാധിച്ചത്. പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളില്‍ മാത്രം 5000 സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെന്നാണ് കണക്ക്. റസ്സല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികളുടെ ബര്‍മ്മിംഗ്ഹാം, ലീഡ്‌സ്, ലിവര്‍പൂള്‍, എസ്റ്റെര്‍ കോളേജുകളിലായി വിവിധ ഡിഗ്രീ കോഴ്‌സുകള്‍ക്ക് ഇപ്പോഴും നിരവധി ഒഴിവുകളുണ്ടെന്നാണ് യൂകാസ് വെബ്ബ്‌സൈറ്റ് കാണിക്കുന്നത്. മിനിസ്റ്റര്‍ ഡേവിഡ് വില്ലെറ്റ്‌സ് യൂണിവേഴ്‌സിറ്റിയുടെ ചില കോളേജുകളില്‍ മതിയായ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തത് കാരണം പ്രതിസന്ധിയിലാണന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നെ സമ്മതിച്ചു.
വിദ്യാര്‍ത്ഥികളുടെ കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രേഡിന്റെ കാര്യത്തിലുണ്ടായിരുന്ന കടുത്ത നിയന്ത്രണം ഗവണ്‍മെന്റ് ഭാഗികമായി നീക്കിയിട്ടുണ്ട്. എഎബി ഗ്രേഡുള്ള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം വയ്ക്കണ്ടെന്നാണ് ഗവണ്‍മെന്റ് തീരുമാനം. കഴിഞ്ഞ 21 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് രാജ്യത്തെ എലെവല്‍ പരീക്ഷയില്‍ എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്രയേറെ കുറവ് സംഭവിക്കുന്നത്. എന്നാല്‍ കുറഞ്ഞ ഗ്രേഡുകള്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ യൂണിവേഴ്‌സിറ്റികളും താല്‍പ്പര്യം കാണിക്കുന്നില്ല.
കഴിഞ്ഞ ദിവസത്തെ യൂകാസ് ക്ലിയറിംഗ് വെബ്ബ്‌സൈറ്റിലെ കണക്ക് അനുസരിച്ച് ബര്‍മ്മിംഗ്ഹാമില്‍ മാത്രം വിവിധ ഡിഗ്രി കോഴ്‌സുകളിലായി 176 ഒഴിവുകളുണ്ട്. ലിവര്‍പൂളില്‍ 189, എസ്റ്ററില്‍ 191, ലീഡ്‌സില്‍ 2 എന്നിങ്ങനെയാണ് കണക്കുകള്‍. ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.4 ശതമാനത്തിന്റെ കുറവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ടൈംസ് എഡ്യുക്കേഷന്‍ മാഗസീന്റെ കണക്ക് അനുസരിച്ച് 30.076 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 2012 -13 ലെ കണക്ക് അനുസരിച്ച് ഡിഗ്രി കോഴ്‌സുകള്‍ക്ക് വാര്‍ഷിക ട്യൂഷന്‍ ഫീസായി യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്നത് 8,123 പൗണ്ടാണ്. അതായത് അടുത്ത മൂന്ന് വര്‍ഷത്തേക്ക് യൂണിവേഴ്‌സിറ്റികള്‍ക്കുണ്ടാകുന്ന നഷ്ടം 700 മില്യണ്‍ പൗണ്ടിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല