ഇംഗ്ലണ്ടില്‍ ഒരു ഡിഗ്രി സ്വന്തമാക്കുന്നതിന്റെ ചിലവ് റോക്കറ്റുപോലെ കുതിച്ചുകയറുന്നതായി റിപ്പോര്‍ട്ട്. യു.കെയിലെ ഒരു മില്യണ്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈയ്യിലെത്തുമ്പോഴേക്കും 46.2 ബില്യണ്‍ പൗണ്ട് ചിലവഴിക്കേണ്ടി വരുന്നുണ്ടെന്ന് ഈയിടെ നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞു.
യൂണിവേഴ്‌സിറ്റിയിലെ താമസസൗകര്യമടക്കമുള്ളവയുടെ നിരക്കിലാണ് വന്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. മൂന്നുവര്‍ഷത്തെ ഡിഗ്രി കോഴ്‌സിന് ഒരു വിദ്യാര്‍ത്ഥിക്ക് 50,000 പൗണ്ടിലേറെ ചിലവാക്കേണ്ട സ്ഥിതിയാണ്. അതിനിടെയാണ് അടുത്തവര്‍ഷം മുതല്‍ ട്യൂഷന്‍ ഫീസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്താന്‍ പോകുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് കഷ്ടകാലമായിരിക്കും വരാന്‍ പോകുന്നത്.
അടുത്തവര്‍ഷം മുതല്‍ വാര്‍ഷിക ട്യൂഷന്‍ ഫീസ് നിരക്ക് 9000 പൗണ്ടായിരിക്കും. പ്രശസ്തമായ എല്ലാ യൂണിവേഴ്‌സിറ്റികളും ഇതേ നിരക്ക് കൊണ്ടുവരുമെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോളേജ് നല്‍കുന്ന ഹോസ്റ്റലുകള്‍ക്ക് പകരം വിദ്യാര്‍ത്ഥികള്‍ തന്നെ അവരുടെ മുറികള്‍ പങ്കുവെച്ച് താമസിക്കുന്ന ഏര്‍പ്പാട് നടപ്പില്‍ വരുത്തണമെന്ന് പ്രോപര്‍ട്ടി വിദഗ്ധര്‍ ഉപദേശം നല്‍കിയിട്ടുണ്ട്.
സ്വാകാര്യ താമസസ്ഥാപനങ്ങളിലും നിരക്ക് കൂടുതലാണെങ്കിലും യൂണിവേഴ്‌സിറ്റി ഈടാക്കുന്ന നിരക്കുകളേക്കാള്‍ കുറവാണെന്നാണ് ജൊനാഥന്‍ മൂര്‍ പറയുന്നത്. പല വിദ്യാര്‍ത്ഥികളും ആദ്യവര്‍ഷം കഴിയുന്നതോടെ സ്വാകര്യ ഫഌറ്റിലേക്ക് താമസം മാറുകയാണ്. താമസവാടകയെന്ന നിലയില്‍ ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് 1,100പൗണ്ട് വരെ ലാഭിക്കാമെന്നും ജോനാഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല