നമുക്ക് വേണ്ടത്ര കഴിവില്ലെങ്കില്‍ കഴിവുള്ള ഒരാള്‍ തീര്‍ച്ചയായും നമ്മുടെ ഇടം കീഴടക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടല്ലോ? അതുപോലെതന്നെയാണ് ബ്രിട്ടണിലെ ബിരുദവിദ്യാര്‍ത്ഥികളുടെ കാര്യവും. ബ്രിട്ടണിലെ വലിയ യൂണിവേഴ്സിറ്റികളില്‍നിന്നും ചെറിയ കോളേജുകളില്‍നിന്നും ബിരുദമൊക്കെ പാസായി പുറത്തിറങ്ങുന്നവര്‍ക്ക് യോഗ്യതയില്ലെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇടയ്ക്കെല്ലാം വരുന്ന വാര്‍ത്തയാണ് ബ്രിട്ടണിലെ യുവാക്കള്‍ക്കും യുവതികള്‍ക്കും വേണ്ടത്ര യോഗ്യതയില്ലെന്ന വാര്‍ത്ത. അതുകൊണ്ടുതന്നെയാണ് പലപ്പോഴും കുടിയേറ്റക്കാരിലെ മികച്ച യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതെന്ന വാര്‍ത്ത നേരത്തെയും പുറത്തുവന്നിട്ടുള്ളതാണ്. അതിന് സമാനമായ വാര്‍ത്തയാണ് വീണ്ടും പുറത്തുവന്നിരിക്കുന്നത്.
പുതിയതായി പുറത്തിറങ്ങിയ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് ക്ലീനര്‍, പോസ്റ്റുമാന്‍ തുടങ്ങിയ ജോലികള്‍ സമ്പാദിക്കാന്‍ പോലുമുള്ള യോഗ്യതയില്ലെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമായ സമയത്താണ് ഇത്തരത്തിലുള്ള വാര്‍ത്തയും പുറത്തുവരുന്നതെന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2001ല്‍ 26.7 ശതമാനം ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് യോഗ്യതയില്ലാത്തതിനാല്‍ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നത്. എന്നാല്‍ 2011ല്‍ ഇത് 35.9 ശതമാനമായി ഉയര്‍ന്നു. മൂന്നിരൊരു ബിരുദവിദ്യാര്‍ത്ഥിക്ക് ജോലി കണ്ടെത്താനുള്ള യോഗ്യതപോലുമില്ല.
ബിരുദവിദ്യാര്‍ത്ഥിയാണെന്ന് ബോധ്യപ്പെട്ടാല്‍ ജോലി ലഭിക്കാനുള്ള സാധ്യത കുറഞ്ഞതിനാല്‍ ചിലരെങ്കിലും കമ്പനികളിലേക്കും മറ്റും അയക്കുന്ന ബയോഡേറ്റയില്‍നിന്ന് ഡിഗ്രി വിദ്യാഭ്യാസത്തിന്റെ വിശദാംശങ്ങള്‍ വെട്ടികളയുകപോലും ചെയ്തിട്ടുണ്ട്. തങ്ങളുടെ ബിരുദം ഒരിക്കലും ജോലി തേടുന്നതിന് പ്രതിബന്ധമാകരുതെന്നാണ് ഇപ്പോള്‍ ബ്രിട്ടണിലെ യുവാക്കളും യുവതികളും ആഗ്രഹിക്കുന്നത്. ബ്രിട്ടണിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന ഓരോ ബിരുദവിദ്യാര്‍ത്ഥിയും 50,000 പൗണ്ടിന്റെ കടത്തിലാണ് ജീവിതം തുടങ്ങുന്നത്. എന്നാല്‍ ജോലി കിട്ടാതെ ഈ പണം തിരിച്ചടയ്ക്കാന്‍ പറ്റില്ല. അതോടെ സാമൂഹികമായ ഒരു പ്രശ്നമായി ബിരുദവിദ്യാര്‍ത്ഥികള്‍ മാറുന്നു.
ഓരോ വര്‍ഷം കഴിയുന്തോറും ഫീസിന്റെ കാര്യത്തിലും മറ്റും വന്‍വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ വന്‍തുക കടമെടുത്തുവേണം പഠിക്കാന്‍. ഈപണം പോലും തിരിച്ചടയ്ക്കാന്‍ കഴിയാതെയാണ് ഓരോ വിദ്യാര്‍ത്ഥിയും കഷ്ടപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് മിടുക്കാന്മാരായ കുടിയേറ്റക്കാര്‍ ബ്രിട്ടണിലെ തൊഴില്‍ രംഗം കീഴടക്കുന്നത്. എന്നാല്‍ ബിരുദവിദ്യാര്‍ത്ഥികളുടെ യോഗ്യതയില്ലായ്മയില്‍നിന്നാണ് മികച്ച യോഗ്യതയുള്ള കുടിയേറ്റകാര്‍ക്ക് തൊഴില്‍ ലഭിക്കുന്നത്. എന്നാല്‍ എല്ലാ പഴിയും പതിവുപോലെ കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്ന കിട്ടുന്ന കാര്യമാണ് കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല