ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതല അന്തരീക്ഷത്തില്‍ നേരത്തേ കരുതിയതിനെക്കാള്‍ 100 ഇരട്ടി ജലാംശമുണ്ടെന്നു പുതിയ കണ്ടെത്തല്‍. ‘സയന്‍സ് മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇൌ വെളിപ്പെടുത്തല്‍.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ചൊവ്വാ പര്യവേക്ഷണ പദ്ധതിയും നാസയുടെ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹവും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജ്യോതിശാസ്ത്രജ്ഞരുടെ സംയുക്ത രാജ്യാന്തര സംഘം നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണു ചൊവ്വയുടെ അന്തരീക്ഷത്തില്‍ നേരത്തേ കണക്കാക്കിയതിനെക്കാള്‍ 10 മുതല്‍ 100 വരെ ഇരട്ടി ജലാംശം അതീവ സാന്ദ്രീകൃതമായ അവസ്ഥയില്‍ ഉണ്ടെന്നു കണ്ടെത്തിയത്.
ജലകണങ്ങള്‍ പൊടിപടലം നിറഞ്ഞ ചൊവ്വയിലെ ഉപരിതല അന്തരീക്ഷത്തില്‍ പൊടിയെ ആവരണം ചെയ്യുമെങ്കിലും വരണ്ട അന്തരീക്ഷത്തില്‍ അതു സംഭവിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാലിപ്പോള്‍ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരണ്ട കാലാവസ്ഥയിലും ബാഷ്പീകരണവും ഘനീകരണവും നടക്കുന്നുവെന്നാണു കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല