കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും ആനുകൂല്യങ്ങള്‍ ത്ട്ടിയെടുക്കാനായി കുടിയേറുന്നവര്‍ക്ക് എതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനുമുളള ഗവണ്‍മെന്റ് തീരുമാനത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് ശതമാനവും കുടിയേറ്റം കുറയ്ക്കണമെന്ന ആവശ്യക്കാരായിരുന്നു. പകുതിയിലധികം പേരും കുടിയേറ്റം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 48 ശതമാനം പേര്‍ ഇത് രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ നശിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു.
എന്നാല്‍ കുടിയേറുന്ന ആളുകള്‍ക്ക് ഒരു അതിര്‍ വരമ്പ് വെയ്ക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് ഭൂരിഭാഗം ആളുകളുടേയും ആവശ്യം. ഉന്നത തൊഴില്‍ വൈദഗ്ദ്ധ്യമുളള തൊഴിലാളികളും ഉയര്‍ന്ന യോഗ്യതയുളള വിദ്യാര്‍ത്ഥികളും രാജ്യത്തേക്ക് കുടിയേറി പാര്‍ക്കുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് പലരുടേയും അഭിപ്രായം. ഇവര്‍ രാജ്യത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക പുരോഗതിക്ക് നല്ലതാണെന്ന അഭിപ്രായമാണ് എല്ലാവര്‍ക്കും. എല്ലാ വികസിത രാജ്യങ്ങളിലും കുടിയേറ്റം വലിയൊരു പ്രശ്‌നമാണ്. എന്നാല്‍ കുടിയേറ്റം പൂര്‍ണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും മൈഗ്രേഷന്‍ വാച്ച് യുകെയുടെ വൈസ് ചെര്‍മാന്‍ ആല്‍ഫ് മെഹ്മെറ്റ് പറഞ്ഞു.
കഴിഞ്ഞമാസം പുറത്തിറങ്ങിയ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ കുടിയേറ്റം 36,000ത്തില്‍ നിന്ന് 216000 ആയി കുറഞ്ഞിരുന്നു. എന്നാല്‍ ഒരു വര്‍ഷം 100,000 എന്ന നിലയിലേക്ക് കുറയ്്ക്കാനാണ് ഗവണ്‍മെന്റിന്റെ പദ്ധതി. ബ്രട്ടീഷ് സോഷ്യല്‍ ആ്റ്റിറ്റിയൂഡിനെ കുറിച്ച് നാറ്റ്‌സെന്‍ സോഷ്യല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ 28 ശതമാനം ആളുകള്‍ കൂടുതല്‍ പണം ബെനിഫിറ്റുകള്‍ക്കായി നല്‍കണം എന്ന ആവശ്യക്കാരാണ്. 1991ല്‍ ഇത് 58 ശതമാനമായികുന്നു. 20 ശതമാനത്തില്‍ താഴെ ആളുകളാണ് ബെനിഫിറ്റ് തുക തീരെ കുറവാണ് എന്ന് ചിന്തിക്കുന്നവര്‍. 1993ല്‍ ഇത് 55 ശതമാനം ആയിരുന്നു. ആളുകളുടെ കാഴ്ചപ്പാടില്‍ കാതലായ മാറ്റങ്ങള്‍ വന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവശത ആനുഭവിക്കുന്ന ആളുകള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കണമെന്ന് 53 ശതമാനം ആളുകള്‍ ആവശ്യപ്പെട്ടു. 1998ല്‍ ഇത് 74 ശതമാനം ആയിരുന്നു. ആളുകളുടെ കാഴ്ചപ്പാടിലുണ്ടായ മാറ്റം സൂചിപ്പിക്കുന്നത് കുടിയേറ്റ നിയമങ്ങളിലും വെല്‍ഫെയര്‍ സിസ്റ്റത്തിലും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് തന്നെയാണെന്ന് നാറ്റ്‌സെന്‍ സോഷ്്യല്‍ റിസര്‍ചിലെ ചീഫ് എക്‌സിക്യൂട്ടീവ് പെന്നി യംഗ് പറയുന്നു.
കുടിയേറ്റം നിയന്ത്രിക്കുന്നതിനൊപ്പം രാജ്യത്തേക്ക് വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഗവണ്‍മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറാകണമെന്ന് സര്‍വ്വേ ഫലം.മൈഗ്രേഷന്‍ വാച്ചും യുഗവ് ക്യാമ്പെയ്ന്‍ സര്‍വ്വേ ഗ്രൂപ്പും നടത്തിയ പഠനത്തിലാണ് നാലില്‍ മൂന്ന് ആളുകളും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. ടോറി അനുഭാവികളായ 77 ശതമാനം ആളുകളും ലേബര്‍ പാര്‍്ട്ടിയുടെ അനുഭാവികളായ 66 ശതമാനം ആളുകളും 57 ശതമാനം ലിബറല്‍ ഡെമോക്രാറ്റിക് അനുഭാവികളും വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് നിയന്ത്രിക്കണമെന്ന അഭിപ്രായക്കാരാണ്.
മതിയായ ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത വിദ്യാര്‍ത്ഥികളെ ഇംഗ്ലണ്ടില്‍ പഠിക്കാന്‍ അനുവദിക്കരുത് എന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗം പേരും. ഇവര്‍ പഠിക്കാനായല്ല പകരം ജോലിയ്ക്കായാണ് ഇവിടെ എത്തുന്നത് എന്നാണ് പലരുടേയും പരാതി. വിദ്യാര്‍ത്ഥി വിസ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കടുത്ത നടപടി വേണമെന്നാണ് ഇവരുടെ അഭിപ്രായം. ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റി അ്ര്‍ഹത ഇല്ലാത്ത വിദ്യാര്‍്ത്ഥികള്‍ക്ക് അഡ്മിഷന്‍ ന്ല്‍കിയതായി വാര്‍ത്ത് പുറത്തുവന്നതിനെ തുടര്‍ന്നാണ് ഭൂരിഭാഗം പേരും വി്ദ്യാര്‍ത്ഥി വിസകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല