സ്വന്തം ലേഖകന്‍: ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുടെ 800 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ആണ്‍കുട്ടികളെ കടത്തിവെട്ടി പെണ്‍കുട്ടികള്‍; ഇത്തവണ പ്രവേശനം ലഭിച്ചത് 1275 പെണ്‍കുട്ടികള്‍ക്ക്. അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ച പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളെ കടത്തിവെട്ടി. 2017ല്‍ ആകെ 1275 പെണ്‍കുട്ടികള്‍ക്കു പ്രവേശനം ലഭിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ എണ്ണം 1165 ആണ്.
ഇതില്‍ തന്നെ 1070 പെണ്‍കുട്ടികള്‍ ആവശ്യമായ ഗ്രേഡോടെ പ്രവേശനം നേടിക്കഴിഞ്ഞു. ഗ്രേഡ് കുറവായതിനാല്‍ 1025 ആണ്‍കുട്ടികള്‍ക്കു സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. ഇംഗ്ലണ്ടിലെ ഏറ്റവും പുരാതന സര്‍വകലാശാലയാണ് ഓക്‌സ്ഫഡ്. ഇതു സ്ഥാപിച്ചതു സംബന്ധിച്ചു വ്യക്തമായ വിവരങ്ങളില്ല.
എന്നാല്‍ 1096ല്‍ ഇവിടെ അധ്യാപനം നിലനിന്നിരുന്നുവെന്നതിനു രേഖയുണ്ട്. 1167 ആയപ്പോള്‍ ഓക്‌സ്ഫഡ് അതിവേഗം വളര്‍ന്നു. പക്ഷേ, 1878 വരെ പെണ്‍കുട്ടികള്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. അവര്‍ക്കു ബിരുദം നേടാന്‍ 1920 വരെ കാത്തിരിക്കേണ്ടി വന്നതും ചരിത്രം. ഇന്ന് ലോകമെമ്പാടുമുള്ള മികച്ച വിദ്യാര്‍ഥികളുടെ സ്വപ്നമാണ് ഒരു ഓക്‌സ്‌ഫോഡ് ബിരുദമെന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല