യൂറോസോണ്‍ പ്രതിസന്ധി യു കെയിലെ മോര്‍ട്ട്ഗേജ് ഉപഭോക്താക്കളെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്.കടം കേറി മുടിഞ്ഞ ഗ്രീസ് യൂറോയില്‍ നിന്നും വിട്ടു പോയാല്‍ യു കെയിലെ വിവിധ ബാങ്കുകള്‍ക്കു നഷ്ട്ടമാവുന്നത് ബില്യന്‍ കണക്കിന് പൌണ്ടാണ്.ഇതോടെ ഉണ്ടാകുന്ന നഷ്ട്ടം മോര്ട്ട്ഗെജിനു പലിശ കൂട്ടി ഉപഭോക്താക്കള്‍ക്ക് മേല്‍ കെട്ടി വയ്ക്കുകയല്ലാതെ ബാങ്കുകള്‍ക്കു വേറെ മാര്‍ഗമുണ്ടാവില്ല.ഇത് രാജ്യത്തെ 11.2 ദശലക്ഷം ഭവനവായ്പക്കാര്‍ക്ക് കനത്തപ്രഹരമായിരിക്കും നല്‍കുക .
ഇക്കഴിഞ്ഞ മൂന്നുവര്‍ഷമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് അര ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്.എന്നിട്ടും ഈ മാസം മുതല്‍ നികുതി ദായകന്റെ ഉടമസ്ഥതയില്‍ ഉള്ള ഹാലിഫാക്സ് അടക്കമുള്ള ബാങ്കുകള്‍ സ്വന്തം നിലയില്‍ സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ റേറ്റ് കൂട്ടിയിരുന്നു.മാസം അന്‍പതു പൌണ്ടുവരെ അധിക ബാധ്യത ഇതുമൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരുന്നു.ഇതിനു പുറമെയാണ് ഇപ്പോള്‍ യൂറോസോണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ വീണ്ടും പലിശ നിരക്ക് ഉയര്ത്തിയെക്കുമെന്ന വാര്‍ത്ത പരന്നിരിക്കുന്നത്.
നിലവില്‍ പ്രതിമാസ മോര്‍ട്ട്ഗേജ് തവണകള്‍ അടക്കാന്‍ പാടുപെടുന്ന ബ്രിട്ടീഷുകാര്‍ക്ക് ഇരുട്ടടിയായിരിക്കും ഇനി ഉണ്ടായേക്കാവുന്ന വര്‍ധന.കഴിഞ്ഞ വര്‍ഷങ്ങളായി ശമ്പളത്തില്‍ കാര്യമായ വര്‍ധനയില്ലാത്തതും ചെലവുകള്‍ കുത്തനെ കൂടിയതും മൂലം ബുദ്ധിമുട്ടില്‍ ആയിരിക്കുന്ന ബ്രിട്ടീഷ് ജനത ബാങ്കുകളുടെ നീക്കം ആശങ്കയോടെയാണ് കാണുന്നത്.മോര്‍ട്ട്ഗേജില്‍ ഉണ്ടാവുന്ന വര്‍ധന ഉപഭോക്താക്കള്‍ക്ക് വന്കടക്കെണിയായിരിക്കും സൃഷ്ടിക്കുക. ഇനിയും മോര്‍ട്ട്ഗേജ് അടവ് വര്‍ധിച്ചാല്‍ 1970 കളില്‍ സംഭവിച്ച മോര്‍ട്ട്ഗേജ് ക്രൈസിസ് ആവര്‍ത്തിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.അന്നു പലരും വീടുപേക്ഷിച്ച് ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് ബാങ്കുകള്‍ക്കു കൂട്ടമായി റീപോസെഷന് നടത്തേണ്ടി വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല