ലണ്ടന്‍ : ഒരു വായ്പ തരപ്പെടുത്തുന്നതിനായി തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പറ്റി ബാങ്കുകളില്‍ കളളം പറയുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായി പഠനം. പല ബാങ്കുകളും വായ്പ നല്‍കുന്നതിനുളള മാനദണ്ഡം കര്‍ശനമാക്കി യതോടെയാണ് ഇത്തരം കളളത്തരങ്ങള്‍ ഏറിയതെന്നും പഠനത്തില്‍ പറയുന്നു. വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുന്ന 23 ശതമാനം പേരും തങ്ങളുടെ സാമ്പത്തിക സ്ഥിതി വെളിവാക്കുന്ന വ്യാജരേഖകളാണ് ബാങ്കുകളില്‍ സമര്‍പ്പിക്കാറുളളത്. ഈവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ച ഓരോ 10,000 അപേക്ഷകരിലും 39 പേര്‍ തട്ടിപ്പുകാരായിരുന്നുവെന്നാണ് സാമ്പത്തിക സ്ഥാപനമായ എക്‌സ്പീരിയന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് നാലിലൊന്ന് ശതമാനം കൂടുതലാണ് ഇത്.
എന്നാല്‍ അടുത്ത ആഴ്ചകളിലായി വായ്പ എടുക്കുന്നതിനായി കൂടുതല്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ ഡെപ്പോസിറ്റ് ഉളളവരെ ഉദ്ദേശിച്ച് ആണെന്ന് മാത്രം. വായ്പാ അപേക്ഷിയിലുളള ഈ തളളിക്കയറ്റം വ്യക്തമാക്കുന്നത് കൂടുതല്‍ കുടുംബങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണന്നും അതിനാല്‍ തന്നെ എന്ത് മാര്‍ഗ്ഗം ഉപയോഗിച്ചും ഒരു ബാങ്ക് ലോണ്‍ തരപ്പെടുത്താന്‍ ശ്രമിക്കുമെന്നുമാണ്. വായ്പാ തട്ടിപ്പില്‍ നാലിലൊന്നും ആളുകള്‍ തങ്ങളുടെ വരുമാന കണക്ക് കൂട്ടിപ്പറയുന്നതാണ്.
കഴിഞ്ഞ മേയ് മാസത്തോടെ ഒരു മില്യണിലധികം വീടുടമകളുടെ വായ്പാ നിരക്ക് ഉയര്‍ന്നിരുന്നു. വായ്പയ്ക്ക് ഫണ്ട് കണ്ടെത്താനുളള ചെലവ് കൂടിയതാണ് വായ്പ നിരക്ക് ഉയരാന്‍ കാരണമായി ബാങ്കുകള്‍ ചൂണ്ടിക്കാട്ടിയത്. പുതുതായി ലോണ്‍ ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ ഉയര്‍ത്തിയതോടെ പല ആളുകളും ലോണ്‍ ലഭിക്കുന്നതിനുളള പരിധിയില്‍ നിന്ന് പുറത്താവുകയും ചെയ്തു. പലരും തങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ബാങ്കില്‍ നിന്ന് മറച്ചുവെയ്ക്കുകയാണ് ചെയ്യുന്നത്. മോശമായ ക്രഡിറ്റ് ഹിസ്റ്ററി മറച്ചു വെയ്്ക്കുന്നതാണ് ഒരു വിഭാഗം ആളുകള്‍ ചെയ്യുന്ന തട്ടിപ്പ്. തട്ടിപ്പ് നടത്തുന്നവരില്‍ നാലിലൊന്ന് ശതമാനത്തില്‍ താഴെയാണ് ഇവരുടെ എണ്ണം. അഞ്ചിലൊരാള്‍ തങ്ങളുടെ തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ ബാങ്കില്‍ തെറ്റായാണ് നല്‍കാറുളളത്.
ചിലരാകട്ടെ വാങ്ങുന്ന വസ്തുവിന്റെ കാര്യത്തിലാകും തട്ടിപ്പ് നടത്തുന്നത്. സ്വന്തം ആവശ്യത്തിനാണ് വാങ്ങുന്നത് എന്ന് പറയുമ്പോഴും വാടകയ്ക്ക് നല്‍കാനായിരിക്കും കെട്ടിടം വാങ്ങുന്നത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളില്‍ തിരിമറി നടത്തുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിലെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ദ്ധനവ് ഉണ്ടായതായി എ്ക്‌സ്പീരിയന്റെ ഡയറക്ടര്‍ നിക്ക് മദര്‍ഷോ ചൂണ്ടിക്കാട്ടി. കറന്റ് അക്കൗണ്ട് തട്ടിപ്പിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ വാഹന സംബന്ധമായ വായ്പകളില്‍ തട്ടിപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യ്കതമാക്കുന്നത്. വാഹന വായ്പാ തട്ടിപ്പില്‍ 32 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. ഇതില്‍ കൂടുതലും മോശം ക്രഡിറ്റ് ഹിസ്റ്ററി മറച്ചുവെയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇന്‍ഷ്വറന്‍സ് തട്ടിപ്പിലും കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് 16 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇതില്‍ പലരും ജീവിത സാഹചര്യങ്ങളെ കുറിച്ച് തെറ്റായ വിവരം നല്‍കിയതാണ് തട്ടിപ്പുകളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനായി സ്ഥാപിച്ച നാഷണല്‍ ഹണ്ടറും ഇന്‍ഷ്വറന്‍സ് ഹണ്ടറും നല്‍കിയ കണക്കുകളില്‍ നിന്നാണ് എക്‌സ്പീരിയന്‍ പഠനം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല