സ്വന്തം ലേഖകന്‍: കള്ളപ്പണ രേഖകള്‍, പനാമയിലെ മൊസാക് ഫൊന്‍സേക കമ്പനിയുടെ ആസ്ഥാനം പനാമ പോലീസ് അരിച്ചുപെറുക്കുന്നു. ലോകത്തിലെ പ്രമുഖരുടെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന കമ്പനിയില്‍നിന്ന് ചോര്‍ത്തിയ രേഖകളാണ് കള്ളപ്പണം നിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തിയത്.
വിവിധ ലേക മാധ്യമങ്ങളിലൂടെ 1.15 കോടി രേഖകളാണ് പുറത്തുവന്നത്. ലോകമെങ്ങുമുള്ള മാധ്യമ വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യമെന്ന് പാനമ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു. കമ്പനിയുടെ മറ്റു സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുമെന്നും പനാമ പോലീസ് അറിയിച്ചിട്ടുണ്ട്.
സംഭവം രാജ്യത്തിനു കളങ്കമാകാതിരിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് പാനമ പ്രസിഡന്റ് യുവാന്‍ കാര്‍ലോസ് വരേല പ്രഖ്യാപിച്ചിരുന്നു. വിദേശത്തുനിന്നുള്ള സാമ്പത്തിക ഇടപാടുകള്‍ സുതാര്യവും നടപടികള്‍ നിയമാനുസൃതവുമാക്കാന്‍ ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.തങ്ങളുടെ ഓഫീസില്‍നിന്നല്ല വിവരങ്ങള്‍ ചോര്‍ന്നതെന്നും വിദേശത്തുള്ള സെര്‍വര്‍ വഴി നടത്തിയ ഹാക്കിങ്ങിന് ഇരയാകുകയായിരുന്നെന്നുമാണ് മൊസാക് ഫൊന്‍സേകയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല