സ്വന്തം ലേഖകന്‍: മോസ്‌കോയിലെ പള്ളി സെമിത്തേരികളില്‍ ഇനി മുതല്‍ വൈഫൈ, സൗകര്യം പ്രേതങ്ങള്‍ക്കല്ല, പകരം ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട്. റഷ്യന്‍ സര്‍ക്കാരാണ് ഇങ്ങനെയൊരു സംവിധാനം നടപ്പാക്കാന്‍ ആലോചിക്കുന്നത്. മോസ്‌കോയിലെ ചില പേരുകേട്ടതും ചരിത്രപ്രധാനവുമായ സെമിത്തേരികളിലാണ് വൈഫൈ ഏര്‍പ്പെടുത്തുക.
വാഗന്‍കോവോ, ട്രോയ്കുറോവോ, നോവോഡെവിഞ്ചി എന്നീ സെമിത്തേരികളാണ് മുന്‍പന്തിയില്‍. പ്രശസ്ത എഴുത്തുകാരെ അടക്കം ചെയ്ത സെമിത്തേരികളാണ് ഇവയൊക്കെ. അതുകൊണ്ടു തന്നെ ഇവ മ്യൂസിയമായിട്ടാണ് കൊണ്ടു പോകുന്നത്. ഒട്ടേറെ പേര്‍ ഇവടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ജനങ്ങള്‍ക്ക് സുഖവും ശാന്തതയും ലഭിക്കുന്ന സ്ഥലമായിട്ടാണ് ഇവിടങ്ങള്‍ അറിയപ്പെടുന്നത്.
ഒട്ടേറെ പേര്‍ ഇവിടെ സ്ഥിര സന്ദര്‍ശകരാണ്. ഇവിടെയിരിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കി കൊടുക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രശസ്ത എഴുത്തുകാരന്‍ ആന്റണ്‍ ചെക്കോവ്, സോവിയറ്റ് നേതാവ് നികിത കുറുഷേവ്, റഷ്യന്‍ പ്രസിഡന്റായിരുന്ന ബോറിസ് യെല്‍റ്റ്‌സിന്‍ എന്നിവരെ അടക്കം ചെയ്ത സെമിത്തേരികളാണ് ഇവയൊക്കെ. എന്നാല്‍, ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നതിനു പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളും സര്‍ക്കാരിനുണ്ട്.
ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി സെമിത്തേരിയിലെ പ്രമുഖരെക്കുറിച്ച് അറിയാമെന്നാണ് പറയുന്നത്. പ്രമുഖരുടെ ശവക്കല്ലറകള്‍ കണ്ടെത്താനും സന്ദര്‍ശകര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല