സ്വന്തം ലേഖകന്‍: മോസ്‌കോയില്‍ വിവാഹ ദിവസം പൂച്ചെണ്ട് വരന്റെ മുഖത്തെറിഞ്ഞ് വധു, കാരണം? വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് കാറില്‍ നിന്നും ഇറങ്ങിയ വധു നടുറോഡില്‍ വച്ച് വരന്റെ മുഖത്തേക്ക് പൂച്ചെണ്ട് വലിച്ചെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. വീഡിയോയില്‍ തിരക്കുള്ള വഴിയില്‍ ഇറങ്ങി നിന്ന് വധുവും വരനും തര്‍ക്കിക്കുന്നതു കാണാം. ഇതിനിടെ വധുവിന്റെ കൈയില്‍ പിടിച്ച് വലിച്ച് കാറിനുള്ളില്‍ കയറ്റാന്‍ വരന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാറിനുള്ളില്‍ കയറാന്‍ വധു തയ്യാറാവുന്നില്ല. ഇങ്ങനെ രണ്ട് മൂന്ന് പ്രാവശ്യം വധുവിന്റെ കൈയില്‍ പിടിച്ച് വലിച്ച് കാറില്‍ കയറ്റാന്‍ വരന്‍ ശ്രമിക്കുന്നുണ്ട്. വധു വരന് നേരെ ദേഷ്യപ്പെട്ട് സംസാരിക്കുന്നതും കാണാം. അതേസമയം എന്തിനാണ് നവദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതെന്ന് വ്യക്തമല്ല. ഇവരുടെ കാറിന് പുറകെ വന്ന വാഹനത്തിലെ യാത്രക്കാരാണ് രണ്ട് മിനിറ്റ് 35 സെക്കന്റുള്ള വീഡിയോ പകര്‍ത്തി യുട്യൂബിലിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല