കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നടന്നു കഴിയുമ്പോള്‍ പ്രതികളുടെ രൂപരേഖ തയാറാക്കുന്നതിന് പൊലീസ് ഉപയോഗിക്കുന്ന സോഫ്റ്റുവെയര്‍ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖങ്ങള്‍ വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖമുള്ള സ്ത്രീയുടെയും പുരുഷന്റെയും മുഖം ഇങ്ങനെയായിരിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ചുണ്ടുകളുടെ കനം, മൂക്കിന്റെ വലുപ്പം, ഹെയര്‍ലൈന്‍ തുടങ്ങിയ ഘടകങ്ങളാണ് സോഫ്റ്റുവെയര്‍ മാനദണ്ഡമായി സ്വീകരിച്ചത്. സോഫ്റ്റുവെയര്‍ മുന്നോട്ടുവെച്ച രൂപങ്ങള്‍ നൂറ് ആളുകള്‍ റെയ്റ്റ് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖങ്ങള്‍ ഇവയാണെന്ന് ശാസ്ത്രലോകം അവകാശപ്പെടുന്നത്.
അതോടൊപ്പം തന്നെ സെലിബ്രിറ്റികളില്‍ ഏറ്റവും സുന്ദരമായ മുഖമുള്ളവരെ തെരഞ്ഞെടുക്കാന്‍ ഒരു സര്‍വെയും ഇവര്‍ നടത്തി. അതില്‍ കണ്ടെത്തിയത് ഹോളിവുഡ് നടി നഥാലി പോര്‍ട്ട്മാനും ഡേവിഡ് ഗ്രാന്‍ഡിയുമാണ് ഏറ്റവും സുന്ദര മുഖമുള്ള സ്ത്രീയും പുരുഷനുമെന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല