1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2024

സ്വന്തം ലേഖകൻ: ഈ വർഷത്തെ ‘മോസ്റ്റ് കംഫർട്ടബിൾ സീറ്റ്സ്’ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒമാൻ ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ. എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷനാണ് ഈ പുരസ്കാരം ഒമാന് നൽകിയത്. ജൂൺ 12 ന് അയർലണ്ടിലെ ഡബ്ലിനിൽ നടന്ന ഫ്യൂച്ചർ ട്രാവൽ എക്സ്പീരിയൻസ് & റീട്ടെയിലിംഗ് ഇവൻ്റ് 2024 ആണ് ചടങ്ങിൽ ആണ് ഒമാൻ എയറിൻ്റെ യുകെ കൺട്രി മാനേജർ കെൽപേഷ് പട്ടേൽ അവാർഡ് ഏറ്റുവാങ്ങിയത്.

“യാത്രക്കാരുടെ സംതൃപ്തിക്കുവേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമത്തെ പ്രതിഫലിപ്പിക്കുന്ന ഒരു അംഗീകാരം ആയി ഞങ്ങൾ ഇതിനെ കാണുന്നു. അഭിമാനകരമായ ഈ അംഗീകാരം ലഭിച്ചതിൽ ഞങ്ങൾ സന്തോഷമുള്ളവരാണ്. ഒമാൻ എയറിൻ്റെ ഓൺ-ബോർഡ് അനുഭവം നിരവധി വർഷങ്ങളായി യാത്രക്കാരെ സന്തോഷിപ്പിച്ചിട്ടുണ്ട്, അതുകൊണ്ടാണ് ഞങ്ങളുടെ വിലയേറിയ അതിഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ സാധിച്ചൽ ഞങ്ങൾ സന്തോഷവരാണ്.
സമാനതകളില്ലാത്ത സേവന മികച്ച രീതിയിൽ നൽകുന്നതിന് വേണ്ടി ഞങ്ങൾ ഇനിയും പരിശ്രമിക്കും ഞങ്ങളുടെ യാത്രക്കാർ ഓരോ തവണ പറക്കുമ്പോഴും ഞങ്ങളോടൊപ്പം സാധ്യമായ ഏറ്റവും മികച്ച യാത്ര ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കുന്നു,” ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കോൺ കോർഫിയാറ്റിസ് പറഞ്ഞു.

ഒമാൻ എയർ ആഡംബരങ്ങളെ ഒമാനി പൈതൃകവുമായി ചേർത്താണ് എപ്പോഴും അവതരിപ്പിക്കുന്നത്. എല്ലാ ക്ലാസുകളിലും സമാനതകളില്ലാത്ത സുഖസൗകര്യങ്ങൾ യാത്രക്കാർക്ക് നൽകുന്നുണ്ട്. വിശാലമായ ക്യാബിൻ ലേഔട്ടുകളിൽ ഉദാരമായ ലെഗ്റൂം, ആധുനിക പ്ലഷ് അപ്ഹോൾസ്റ്ററി, നൂതനമായ ഡിസൈൻ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇതെല്ലാം ആണ് ഒമാൻ എയറിലെ ഈ പുരസ്കാരത്തിന് അർഹയാക്കാൻ സഹായിച്ചത് എന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022ൽ ഒമാൻ എയറിന് ഏറ്റവും മികച്ച സീറ്റ് കംഫർട്ട് അവാർഡ് ലഭിച്ചു. അതിൻ്റെ വിജയം തുടർന്നുകൊണ്ട്, എയർലൈൻ 2023-ൽ തുടർച്ചയായി നാലാം വർഷവും APEX ഫൈവ്-സ്റ്റാർ മേജർ എയർലൈൻ റേറ്റിംഗ് നേടുകയും SKYTRAX 2023 വേൾഡ് എയർലൈൻ അവാർഡുകളിൽ മികച്ച എയർലൈൻ സ്റ്റാഫ് നേടുകയും ചെയ്തു. അടുത്തിടെ, സിറിയത്തിൻ്റെ 2023-ലെ വാർഷിക ഓൺ-ടൈം പെർഫോമൻസ് അവലോകന പ്രകാരം ഒമാൻ എയർ ഈ മേഖലയിലെ ഏറ്റവും കൃത്യസമയത്തുള്ള എയർലൈനായി അംഗീകരിക്കപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.