സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് സംബന്ധിച്ച് ലേബര്‍ പാര്‍ട്ടിയിലും ഭിന്നത; പുതിയ ബ്രെക്സിറ്റ് കരാര്‍ വേണമെന്ന ജെര്‍മി കോര്‍ബിന്റെ നിര്‍ദ്ദേശം തള്ളി പാര്‍ട്ടി അംഗങ്ങള്‍; പുതിയ ഹിതപരിശോധന മതിയെന്ന് ബദല്‍ നിര്‍ദേശം. ബ്രക്സിറ്റില്‍ പുതിയ കരാര്‍ ഉണ്ടാക്കണമെന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ തീരുമാനെത്തെ പിന്തുണക്കാതെ പാര്‍ട്ടി അംഗങ്ങള്‍. പുതിയ കരാര്‍ ഉണ്ടാക്കുന്നതിന് പകരം ബ്രെക്സിറ്റ് ഹിതപരിശോധനക്ക് കോര്ബിന് തയ്യാറാകണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
തെരേസാ മേയുടെ ബ്രെക്സിറ്റ് നയങ്ങള്‍ക്കെതിരെ തുടക്കം മുതല്‍ എതിര്‍പ്പു പ്രകടിപ്പിച്ച വ്യക്തിയാണ് ജര്‍മി കോര്ബിന്. ബ്രെക്സിറ്റില്‍ പുതിയ നയം കൊണ്ടുവരണമെന്നാണ് കോര്‍ബിന്റെ ഇപ്പോഴത്തെ ആവശ്യം. എന്നാല്‍ കോര്ബിന് ബ്രെക്സിറ്റ് വിഷയത്തില്‍ എടുത്ത പുതിയ നിലപാടിനെതിരെ ലേബര്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നു.
യൂറോപ്യന്‍ യൂണിയനുമായി പുതിയ കരാര്‍ ഉണ്ടാക്കുന്നതിന് പകരം തെരേസാ മേയുടെ ബ്രെക്സിറ്റ് നയങ്ങള്‍ ഹിതപരിശോധനക്ക് വിധേയമാക്കണമെന്ന് പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഹിതപരിശോധനക്ക് വിധേയമാക്കിയാല്‍ മേയുടെ തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ലേബര്‍പാര്‍ട്ടി അംഗങ്ങള്‍ അറിയിച്ചു. പുതിയ ഹിതപരിശോധ കൊണ്ടുവരണമെന്ന നിലപാടെടുക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല