ആദ്യമായി നോര്‍ത്ത് അമേരിക്കയെ പിന്തളളി ഏഷ്യാ പസഫിക് മേഖല ലോകത്തെ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുളള സ്ഥലമായി മാറി. ചൈനയിലേയും ജപ്പാനിലേയും സമ്പന്നന്മാരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഈ മേഖലയിലെ കോടീശ്വരന്മാരുടെ എണ്ണവും വര്‍ദ്ധിക്കാന്‍ കാരണം. 2011ല്‍ ഏഷ്യാ പസഫിക് മേഖലയിലെ ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിഡ്വല്‍ നിരക്ക് 3.37 മില്യണാണ്. എന്നാല്‍ നോര്‍ത്ത് അമേരിക്കയില്‍ ഇത് 3.35 മില്യണ്‍ ആണ്. കണ്സള്ട്ടിംദ് സ്ഥാപനമായ ക്യാപ്ഗെമിനിയും ആര്‍ബിസി വെല്‍ത്ത് മാനേജ്മെന്റും ചേര്‍ന്നാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
യൂറോപ്പിലെ എ്ച്ച്എന്ഡബ്ള്യൂഐ 3.17 മില്യണ്‍ ആണ്. അതായത് ഒരാള്‍ക്ക് തന്റെ വീടും ആര്‍ട്ട് പെയിന്റിംഗുകള്‍ അടക്കമുളള ലക്ഷ്വറി സാധനങ്ങളും ഒഴിവാക്കിയ ശേഷം നിക്ഷേപി്ക്കാനാകുന്ന തുക ഒരു മില്യണോ അതില്‍ കൂടുതലോ ആയിരിക്കും എന്ന് സാരം. രണ്ടായിരത്തി പത്തില്‍ തന്നെ ഏഷ്യാ പസഫിക് മേഖല യൂറോപ്പിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തളളി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ജപ്പാന്റേയും ചൈനയുടേയും ശക്തമായ വളര്‍ച്ചയാണ് ഈ മേഖലയുടെ മുന്നേറ്റത്തിന് പിന്നിലെന്ന് ആര്‍ബിസിയുടെ എമര്‍ജിംഗ് മാര്‍ക്കറ്റ് ഹെഡ് ബാറെന്ഡ് ജാന്സ്സെന്സ് സിംഗപ്പൂരില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏഷ്യാ പസഫിക് ജനസംഖ്യയിലെ ഉയര്‍ന്ന സമ്പത്തുളള ആളുകളുടെ എണ്ണം 2011ല്‍ 1.6 ശതമാനമാണ് വര്‍ദ്ധിച്ചത്. മൊത്തം ലോക ജനസംഖ്യയില്‍ ഉയര്‍ന്ന സമ്പത്തുളള ആളുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് 0.8 ശതമാനം ആയിരുന്നു. ജപ്പാനിലിത് 4.8 ശതമാനവും ചൈനയില്‍ ഇത് 5.2 ശതമാനവും ആണ്. ജപ്പാനിലാണ് ഏറ്റവും കൂടുതല്‍ സമ്പന്നരായ ആളുകള്‍ ഉളളത്. രാജ്യത്തെ ജനസംഖ്യയുടെ 54.1 ശതമാനവും ഇവിടെ സമ്പന്നരാണ്. ചൈനയും ആസ്ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനത്തുളളത്. യഥാക്രമം ജനസംഖ്യയുടെ 16.7 ശതമാനവും 5.3ശതമാനവുമാണ് ഇവിടുത്തെ സമ്പന്നരുടെ എണ്ണം. മൊത്തം കണക്കെടുത്ത് നോക്കുകയാണെങ്കില്‍ ഏഷ്യാ പസഫിക് മേഖലയുടെ 76.1 ശതമാനം സമ്പന്നരും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുളളവരാണ്.
എന്നാല്‍ കൂടുതല്‍ സമ്പത്തുളള മേഖലയാണങ്കിലും നിക്ഷേപം നടത്തുന്നതില്‍ ഇവര്‍ പിന്നോട്ട് ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം 10.7 ട്രില്യണ്‍ ഡോളറാണ് ഈ മേഖലയില്‍ നിന്നുളള നിക്ഷേപമെങ്കില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നുളള നിക്ഷേപം 11.4 ട്രില്യണ്‍ ഡോളറാണ്. യൂറോസോണ്‍ പ്രതിസന്ധിയും, പ്രോപ്പര്‍ട്ടികളുടെ വിലയിടിഞ്ഞതും പണപ്പെരുപ്പവും പോലുളള അന്താരാഷ്ട്ര പ്രതിസന്ധികള്‍ ഇവിടേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലകളില്‍ നിന്നുളള വിദേശ നിക്ഷേപത്തില്‍ കുറവ് സംഭവിടച്ചിട്ടുണ്ട്. ചൈനയും ഇന്ത്യയും യഥാക്രമം 1.6 ബില്യണിന്റേയും 4.09 ബില്യണിന്റേയും വിദേശനിക്ഷേപമാണ് കഴിഞ്ഞവര്‍ഷം നടത്തിയത്. ഇത് സൂചിപ്പിക്കുന്നത് ഈ മേഖല സാമ്പത്തികമായി ശക്തിപ്പെടുന്നു എന്നത് തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല