1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2017

 

സ്വന്തം ലേഖകന്‍: ഭീകരര്‍ ക്രിസ്ത്യാനിളേയും ജൂതന്മാരേയും കൂട്ടക്കൊല ചെയ്ത് കുഴിച്ചിട്ട വന്‍ ഗുഹകള്‍ കണ്ടെത്തി, ഇസ്ലാമിക് സ്റ്റേറ്റ് പിന്മാറിയ മൊസൂളില്‍ നിന്ന് പുറത്തുവരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ഐഎസ് ഭീകരില്‍ നിന്ന് ഇറാഖി സേന മൊസൂള്‍ പിടിച്ചടക്കിയതിനു ശേഷം നടത്തിയ തെരച്ചിലിലാണ് ഐഎസിന്റെ ക്രൂരതയുടെ തെളിവായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നൂറടിയോളം വലിപ്പമുള്ള കുഴികളാണ് മൊസൂള്‍ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് കണ്ടെത്തിയത്. ബന്ദികളെ ഈ വന്‍ കുഴികള്‍ക്ക് സമീപം നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു പതിവെന്ന് പ്രദേശവാസികള്‍ പറയുന്നു. ബന്ദികളെ ജീവനോടെ കുഴിച്ചുമൂടുകയും കൂട്ടത്തോടെ ശവശരീരങ്ങള്‍ മറവ് ചെയ്തതായും അനുമാനിക്കുന്നു.

പണ്ട് ടൂറിസ്റ്റ് കേന്ദ്രമായിരുന്ന ഇവിടം മരുഭൂമിയാക്കിയാണ് ഭീകരര്‍ പിന്‍വാങ്ങുന്നത്. ഫ്‌സ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഇവിടെ നടന്നിരുന്ന കൂട്ടകൊലയെ കുറിച്ച ഉറക്കെ പറയാന്‍ ഇപ്പോഴും മൊസൂള്‍ നിവാസികള്‍ ഭയക്കുകയാണ്. പതിനായിരകണക്കിന് പേരെ കൂട്ടകൊല നടത്തിയ ഐഎസ് ഭികരതയുടെ നേര്‍മുഖമാണ് ഇന്ന് ഈ കുഴി. ഇറാഖി സൈന്യം മൊസൂള്‍ പിടിച്ചെടുത്തതോടെയാണ് കൂട്ടകൊലയെ കുറിച്ച് പുറത്ത് പറയാന്‍ ഇന്നാട്ടുകാര്‍ തയ്യാറായത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം സിറിയയിലും ഇറാഖിലുമായി 72 കൂട്ട സംസ്‌കാരങ്ങള്‍ക്ക് അവര്‍ സാക്ഷിയായിട്ടുണ്ട്.

പതിനയ്യായിരത്തിലധികം മൃതദേഹങ്ങളാണ് ഒരുമിച്ച് സംസ്‌കരിച്ചിരുന്നത് എന്നും എഎഫ്ബി പറയുന്നു. ഇത്തരത്തിലുള്ള കൂട്ട സംസ്‌കാരങ്ങള്‍ക്ക് മൊസൂളിലെ മരുഭുമിയിലെ അഗാത ഗര്‍ത്തം ഐഎസ് ഉപയോഗിച്ചിരുന്നതായാണ് പുറത്ത് വരുന്ന വിവരം. മൃതദേഹങ്ങള്‍ അഴുകിയ മണം മൂലം ഒരിക്കല്‍ ഐഎസ് തന്നെ ഇവിടം നികത്താനും ശ്രമം നടത്തിയിരുന്നു. പ്രദേശം തിരിച്ചു പിടിച്ച ഇറാഖി സേന മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടിയിരിക്കുകയാണ്. ഭീകരര്‍ ഇറാഖില്‍ പിടിമുറുക്കുന്നതിന് മുന്‍പെ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന പ്രദേശമായിരുന്നു ചരിത്ര പ്രാധാന്യമുള്ള ഈ ഗുഹകള്‍.

രണ്ടര വര്‍ഷത്തിനു ശേഷമാണ് ഐഎസില്‍ നിന്ന് മൊസൂള്‍ സേന പിടിച്ചെടുക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മൊസൂള്‍ പിടിച്ചടക്കി ഇസ്ലാമിക് രാഷ്ട്രം നിലവില്‍ വന്നതായി തലവന്‍ അല്‍ ബാഗ്ദാദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മൊസൂള്‍ തിരിച്ച് പിടിക്കാന്‍ യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഇറാഖി സേന പോരാട്ടം തുടങ്ങുകയായിരുന്നു. സംഘര്‍ഷം മൂലം മൊസൂളില്‍ നിന്നുള്ള ജനങ്ങളുടെ പാലായനം തുടരുകയാണ്. ഇവിടെ ഐഎസ് തകര്‍ന്നടിഞ്ഞുവെങ്കിലും ഭീകരര്‍ ചില പ്രദേശങ്ങളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സൂചനകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.