ഒരു കുഞ്ഞിക്കാല് കാണാനായി നിരവധിപേര്‍ ലോകത്ത് പലയിടങ്ങളിലും പ്രാര്‍ത്ഥനയും ആഗ്രഹങ്ങളുമായി ജീവിക്കുന്നുണ്ട് എന്നിരിക്കെ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവത്തിനാണ് ഈസ്റ്റ് ലണ്ടനിലെ ന്യൂഹാം ജനറല്‍ ഹോസ്പിറ്റല്‍ വേദിയായത്. ജനിപ്പിച്ചു മണിക്കൂറുകള്‍ കഴിയുന്നതിനു മുന്‍പ് സിഗരറ്റ് വലിക്കാനെന്നും പറഞ്ഞു മാതാവ് തന്റെ കുഞ്ഞിനെ ഹോസ്പിറ്റലില്‍ ഉപേക്ഷിച്ചു മുങ്ങിയിരിക്കുന്നു. ചാര്ളിയെന്നു നേഴ്സുമാര്‍ വിളിക്കുന്ന വിളിക്കുന്ന കൈക്കുഞ്ഞിനെ വ്യാജ പേര് നല്‍കി ഹോസ്പിറ്റലില്‍ അഡമിറ്റായ ഏതാണ്ട് 25 വയസ്സ് തോന്നിപ്പിക്കുന്ന യുവതിയാണ് ഉപേക്ഷിച്ചത്.
കാതലീന സ്കാര എന്നാണു ഈ സ്ത്രീ ഹോസ്പിറ്റല്‍ രജിസ്റ്ററില്‍ നല്‍കിയിരിക്കുന്ന പേര്. ഇംഗ്ലീഷ് വെള്ളം പോലെ സംസാരിക്കാന്‍ കഴിയാതിരുന്ന യുവതിയുടെ സംഭാഷണത്തില്‍ കിഴക്കന്‍ യൂറോപ്യന്‍ ചുവയുണ്ടെന്നു നേഴ്സുമാര്‍ പറഞ്ഞു, ഇവര്‍ ഒരു റൊമാനിയക്കാരിയാണെന്ന് കരുതുന്നു. ഇവര്‍ ഹോസ്പിറ്റലിലെ കാര്‍ പാര്‍ക്കിംഗ് ഏരിയകളിലേക്ക് സിഗരറ്റ് വലിക്കാനായി നടന്നു പോകുന്നത് കണ്ടവരുണ്ട്. അതിനു ശേഷം സ്ത്രീയുടെ യാതൊരു വിവരവും ഇല്ലത്രേ.
ഗ്രേ കളറിലുള്ള ബോംബര്‍ ജാക്കറ്റാണ് ഹോസ്പിറ്റലില്‍ നിന്നും അപ്രത്യക്ഷയാകുമ്പോള്‍ അവര്‍ ധരിച്ചിരുന്നത്. മെലിഞ്ഞു, നീലയും പച്ചയും കൂടിക്കലര്‍ന്ന കണ്ണുകളുള്ള കഴുത്തോളം മാത്രം മുടിയുള്ള കുഞ്ഞിന്റെ മാതാവിന് 5 അടി 4 ഇഞ്ച് പൊക്കമുണ്ട്. ആരെങ്കിലും ഇവരെ കാണുന്ന പക്ഷം പോലീസിനെ വിവരമറിയിക്കാന്‍ ന്യൂഹാം മിസ്സിംഗ് പേര്‍സന്‍സ് യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജെരാല്‍ദ് ഹീലി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല