പബ്ലിസിറ്റിക്കും പണത്തിനുംവേണ്ടി ആളുകള്‍ പലതും ചെയ്യും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് അമ്മയും മകളും ഒന്നിച്ച് ന്യൂയോര്‍ക്കിലെ അടിവസ്ത്ര കമ്പനിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.
തീര്‍ത്തും സെക്‌സിയായിട്ടാണ് ഇരുവരും പോസ് ചെയ്യത് സാദാചാരവാദികളുടെ മുഖം ചുളിപ്പിച്ചിട്ടുള്ളത്. ‘ഇവര്‍ അടിവസ്ത്രമാണോ സെക്‌സാണോ വില്‍ക്കുന്നത’് എന്നാണ് പലരും ചോദിക്കുന്നത്. ഇതിനു ഏറ്റവും പ്രധാനകാരണം ഇവര്‍ അമ്മയും മകളുമാണെന്ന വാര്‍ത്തയ്ക്ക് കമ്പനി ഏറെ പ്രചാരം നല്‍കിയെന്നതു തന്നെയാണ്.
അതേ സമയം കമ്പനിക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. ഇവര്‍ പ്രൊഫഷണല്‍ മോഡലുകളൊന്നുമല്ല. അടിവസ്ത്രങ്ങളും നീന്തല്‍വസ്ത്രങ്ങളും നിര്‍മ്മിക്കുന്ന നിക്കി ഡെക്കര്‍ കമ്പനിയുടെ മുതലാളിമാരിലൊരാളായ ബ്രൂക്‌ലിന്റെ അയല്‍വാസികളാണ്. പരസ്യത്തിലൂടെ പലപ്പോഴും സ്ത്രീകളുടെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കാറുള്ളത്. ആളുകളെ പ്രകോപിപ്പിക്കുന്ന ഒരു വാചകം പോലും ഞങ്ങളുടെ പരസ്യത്തിലില്ല- സ്ഥാപനത്തിന്റെ നടത്തിപ്പിക്കുകാരിലൊരാളയ മായന്‍ സില്‍ബെര്‍മാന്‍ പറഞ്ഞു.
ജനങ്ങള്‍ അധികം സംസാരിക്കാന്‍ തയ്യാറാവാത്ത വിഷയങ്ങളാണ് പലപ്പോഴും പരസ്യത്തിനു വിഷയമാക്കാറുള്ളത്. കഴിഞ്ഞ തലമുറയിലെ സ്ത്രീകളും പുതിയ തലമുറയിലെ പെണ്‍കുട്ടികളും തമ്മിലുള്ള വൈകാരിക ബന്ധമാണ് പറയാന്‍ ശ്രമിക്കുന്നത്. ഈ ഫോട്ടോയില്‍ എവിടെയും സെക്‌സ് കാണാന്‍ സാധിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല