പതിനൊന്നു മാസം മാത്രം ആയ തന്റെ പെണ്‍കുട്ടിയെ വില്ക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന പത്രം നടത്തിയ സ്ടിംഗ് ഓപ്പറേഷന്റെ ഭാഗമായി പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റ് സ്വദേശിയായ 26കാരിയാണ് അറസ്റ്റിയാലത്. 35,000യുറോയ്ക്കാണ് ഇവര്‍ കുട്ടിയെ വില്ക്കാന്‍ ശ്രമിച്ചത്.
ഇവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ലണ്ടന്‍ ക്രൗണ്‍ കോടതി ഏഴു വര്‍ഷത്തെ തടവാണ് ഇവര്‍ക്ക് വിധിച്ചിരുന്നത്. എന്നാല്‍ ഇവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഇത് നാലു വര്‍ഷമായി കുറച്ചിട്ടുണ്ട്. കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല എങ്കിലും വില്പനയ്ക്കുള്ള വസ്തു എന്ന രീതിയില്‍ കുട്ടിയെ പരിഗണിച്ചതിനാലാണ് ശിക്ഷ എന്ന് കോടതി വക്താക്കള്‍ അറിയിച്ചു.
എന്നാല്‍ താന്‍ ബലാല്‌സംഗം ചെയ്യപ്പെട്ടതാണെന്നും അതിലുണ്ടായ കുട്ടിയാണെന്നതിനാലാണ് കുട്ടിയെ വില്ക്കാന്‍ ശ്രമിച്ചതെന്നും ഇവര്‍ പറയുന്നു. തന്നേക്കാള്‍ ഇതുപതു വയസ്സിനു മൂത്ത താന്‍ അങ്കിള്‍ എന്നു വിളിക്കുന്ന ആളില്‍ നിന്നും ഉണ്ടായതാണ് ഈ കുട്ടിയെന്നും അവര്‍ പറയുന്നു.
അറസ്റ്റിലായ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ അച്ഛന്‍ എന്നു പറയപ്പെടുന്ന ഇയാള്‍ തന്റെ സുഹൃത്തുകളില്‍ പലരോടും ഒരു കുട്ടിയെ വില്ക്കാനുണ്ട്, വാങ്ങാന്‍ താത്പര്യമുണ്ടോ എന്നന്വേഷിച്ചതാണ് വിവരങ്ങള്‍ പുറത്തറിയാന്‍ ഇടയാക്കിയത്. ഈ വിവരങ്ങള്‍ അറിഞ്ഞ ന്യസ് ഓഫ് ദ വേള്‍ഡ് പ്രവര്‍ത്തകര്‍ സെപ്തംബറില്‍ സ്റ്റാഫോര്‍ഡിലെ ഒരു ഹോട്ടലില്‍ ഒരുക്കിയ സ്ടിംഗ് ഓപ്പറേഷനിലാണ് വിവരങ്ങള്‍ പുറത്തു വന്നത്.
ഹോട്ടിലില്‍ നടത്തിയ ഓപ്പറേഷന്റെ വിവരങ്ങള്‍ മുറിക്കും ചുറ്റും ഒളിക്യാമറകള്‍ വെച്ച് ഷൂട്ട് ചെയ്ത് പോലീസില്‍ അറിയിച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു, ജസ്റ്റിസ്സുമാരായ മക്ഡഫ്, റാഫേര്‍റ്റി, പീറ്റര്‍ ജേക്കബ് എന്നിവരാണ് വിധി പ്രസ്താവിച്ചത്. കുട്ടിയുടെ പിതാവ് എന്നവകാശപ്പെടുന്ന ആള്‍ക്ക് കോടതി ഒമ്പതുവര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല