കുഞ്ഞുങ്ങളെ കൊണ്ടുനടന്നു കൊഞ്ചിച്ചും കളിപ്പിച്ചും ഭക്ഷണം കഴിപ്പിക്കുന്ന അമ്മമാരെ നമ്മള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ബ്രിട്ടനിലെ ഒരു മാതാവ് തന്റെ കുഞ്ഞിനു നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു കൊലപ്പെടുതുകയാണ് ചെയ്തിരിക്കുന്നത്, സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരകൃത്യത്തിന്റെ വാദമാണിപ്പോള്‍ ഓള്‍ഡ് ബേയ്ലേ കോടതി കേട്ട് കൊണ്ടിരിക്കുന്നത്. കുഞ്ഞിനു ആഹാരം കൊടുക്കാന്‍ അമ്മയ്ക്ക് അറിയാത്തത് കൊണ്ടാണ് കുട്ടി മരണപ്പെട്ടതെന്നു ആരും കരുതരുത് കാരണം കുറ്റാരോപിതയായ മാതാവ് ഒരു നേഴ്സാണ് എന്നതാണ് ഏറെ വിചിത്രം.
ആഴ്ചകളോളം മാംസവും ധാന്യവും അടക്കം കട്ടിയുള്ള ആഹാരങ്ങള്‍ കുട്ടിക്ക് നിര്‍ബന്ധിച്ചു നല്‍കിയതാണ് മൂലം ശ്വാസനാലങ്ങളില്‍ ആഹാരം തങ്ങി ന്യുമോണിയ ബാധിച്ചിട്ടാണ് കുട്ടി മരിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഭക്ഷണം തെറ്റായ വഴിയിലൂടെ പോയതാണ് മരണ കാരണമെന്ന് പ്രോസിക്യൂട്ടര്‍ ആണ്ട്രൂ എഡിസ് ക്യു.സി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ കുടുംബത്തിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല എന്നിരിക്കെ ഈസ്റ്റ് ലണ്ടന്‍ നിവാസികളാണ് ഇവരെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതേ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കുഞ്ഞു മരണപ്പെട്ടത്.
31 കാരിയായ മാതാവിനെയും 37 കാരനായ പിതാവിനെയും പ്രതി ചേര്‍ത്ത് കൊണ്ടുള്ള കേസിന്റെ വാദം കേള്‍ക്കവേ എഡിസ് ജഡജിയോട് പറഞ്ഞതിങ്ങനെ: ‘വളരെ സങ്കടമുണ്ടാക്കുന്ന കേസാണിത്, കട്ടിയുള്ള ആഹാരം മാതാപിതാക്കള്‍ നിര്‍ബന്ധിപ്പിച്ചു കഴിപ്പിച്ചതാണ് കുഞ്ഞു മരിക്കാന്‍ കാരണം’.
ആറാം മാസം പ്രായമായപ്പോള്‍ മുതല്‍ ഈ കുഞ്ഞിനു കട്ടിയുള്ള ആഹാരങ്ങള്‍ രക്ഷിതാക്കള്‍ കൊടുത്തു തുടങ്ങിയെന്നും അതും വായില്‍ കുത്തി നിറച്ചാണ് ആഹാരം കൊടുത്തതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. അതേസമയം കുട്ടിയുടെ അമ്മ ഒരു നേഴ്സ് കൂടിയാണെന്നത് കോടതിയെ ഞെട്ടിച്ചിരിക്കുകയാണ്. ‘ഒരു സാധാരണ മാതാവിന് അറിയുന്നതിനേക്കാള്‍ കൂടുതല്‍ ഒരു നേഴ്സിനു അറിയാവുന്നതാണ് എങ്ങനെ കുഞ്ഞിനെ നോക്കണമെന്ന് ‘- എഡിസ് വാദിച്ചു. എന്തായാലും കേസിന്റെ വിചാരണ ഇന്നത്തേക്ക് നീട്ടി വെച്ചിരിക്കുകയാണ് കോടതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല