അമ്മയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണ് പ്രമാണമെങ്കിലും ഇക്കാലത്തമുണ്ട് സ്വന്തം കുഞ്ഞിനെ മറക്കുന്ന അമ്മമാര്‍! സ്വന്തം കുഞിനെ മറക്കുന്ന അമ്മമാരെ കുറിച്ച് അപൂര്‍വ്വമായി മാത്രമേ കേള്‍ക്കാറുള്ളു, എന്നാല്‍ ഇങ്ങിനെയുള്ള അമ്മമാര്‍ക്കും കേരളത്തില്‍ കുറവില്ല.
യാത്രയ്ക്കിടെ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മമറന്നുപോയത്. ഇതേത്തുടര്‍ന്നുബസ് ജീവനക്കാരും കുഞ്ഞിനെ എടുത്ത യാത്രക്കാരിയും ബസില്‍ കുടുങ്ങി. ഒടുവില്‍ ബസ് സ്റാന്‍ഡില്‍ അന്വേഷിച്ചെത്തിയ അമ്മയ്ക്കു കുഞ്ഞിനെ കൈമാറി. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ കാസര്‍കോട് നഗരത്തിലാണ് സംഭവം. കുഞ്ഞിനെ തന്നെ ഏല്‍പ്പിച്ച് മുങ്ങിയതാകുമോ എന്നായി യാത്രക്കാരിയുടെ ആശങ്ക എന്നാല്‍ കുഞിന്റെ കയ്യിലെ വളയും വസ്ത്രങ്ങളും കണ്ടപ്പോള്‍ സംഗതി കുഞ്ഞിനെ അമ്മമറന്നതു തന്നെയാണെന്ന് മനസിലായി.
കുഞ്ഞിനെ സിറ്റിലിരിക്കുന്ന് സ്ത്രീയെ എല്‍പ്പിച്ച് യാത്ര തുടങ്ങിയതിനിടക്ക് ബസ്സസ്റോപ്പെത്താറയപ്പോള്‍ അമ്മക്ക് മൈബല്‍ ഫോണില്‍ കാള്‍ വന്നും സ്റോപ്പെത്തിയപ്പോള്‍ ഫോണ്‍ സംഭാഷണത്തിനിടക്ക് കുഞ്ഞിന്റെ കാര്യം മറന്ന് അമ്മ സ്റോപ്പില്‍ ഇറങ്ങുകയും ചെയ്തു.
മുള്ളേരിയ- പൈക്ക-കാസര്‍കോട് റൂട്ടിലെ സ്വകാര്യബസില്‍ കുഞ്ഞുമായി കയറിയ അമ്മ ഇരിക്കാന്‍ സീറ്റില്ലാത്തതിനാല്‍ കുഞ്ഞിനെ ഒരു യുവതിയെ ഏല്‍പ്പിച്ചു. ടൌണില്‍ പഴയ പ്രസ് ക്ളബ് ജംക്ഷന്‍ പരിസരത്തെ സ്റോപ്പിലെത്തിയപ്പോള്‍ അമ്മ ഇറങ്ങി. ബസ് വിടുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോഴാണ് തന്റെ ആദ്യകണ്‍മണിയെ ബസില്‍ മറന്നതായി അമ്മയ്ക്കു ബോധമുണ്ടായത്. ഉടന്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി അടുത്ത ബസ് സ്റോപ്പിലെത്തി.
വന്ന ബസ് ഏതാണെന്ന് ഓര്‍മയില്ലായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ ഇവരുമായി പഴയ ബസ് സ്റാന്‍ഡിലെത്തി ബസുകളില്‍ അന്വേഷിച്ചു. ഇതിനിടെയാണ് ഒരു ബസില്‍ ജീവനക്കാരും യാത്രക്കാരും കുഞ്ഞുമായി കാത്തുനില്‍ക്കുന്നതു കണ്ടത്. കുഞ്ഞിനെ തിരിച്ചുകിട്ടിയ അമ്മയ്ക്കു യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ശകാരവും കിട്ടി. കേസില്‍ കുടുങ്ങുമോയെന്ന ഭയത്തിലായിരുന്നു കുഞ്ഞിനെയെടുത്തിരുന്ന സഹയാത്രക്കാരി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല